ബിഎന്‍ഐ ഇന്ത്യ ദേശീയ കോണ്‍ഫറന്‍സ് കൊച്ചിയില്‍
Friday, May 23, 2025 12:41 AM IST
കൊച്ചി: ബിസിനസ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍ ഇന്ത്യ (ബിഎന്‍ഐ) ദേശീയ കോണ്‍ഫറന്‍സ് 24, 25 തീയതികളില്‍ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതാദ്യമായാണു ദേശീയ സമ്മേളനത്തിന് കേരളം ആതിഥേയത്വം വഹിക്കുന്നത്. മൂവായിരത്തിലധികം സംരംഭകര്‍, ബിസിനസുകാര്‍, പ്രഫഷണലുകള്‍ തുടങ്ങിയവര്‍ പരിപാടിക്കെത്തുമെന്ന് ബിഎന്‍ഐ ദേശീയ പ്രസിഡന്റ് ഹേമു സുവര്‍ണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.