പവന് 1,760 രൂപയുടെ വര്‍ധന
Thursday, May 22, 2025 12:15 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8,930 രൂപയും പവന് 71,440 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 180 രൂപ വര്‍ധിച്ച് 7,320 രൂപയായി.
വെള്ളി വില രണ്ടു രൂപ വര്‍ധിച്ച് 109 രൂപയായി. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ബാങ്ക് നിരക്ക് കിലോഗ്രാമിന് 95 ലക്ഷം കടന്നിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3310 ഡോളറാണ്.