ഫ്യൂച്ചര്‍ ജനറലി ‘ഹെല്‍ത്ത് അണ്‍ലിമിറ്റഡ്’പുറത്തിറക്കി
Thursday, May 22, 2025 12:15 AM IST
കൊച്ചി: പ്രമുഖ ഇന്‍ഷ്വന്‍സ് കമ്പനിയായ ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ‘ഹെല്‍ത്ത് അണ്‍ലിമിറ്റഡ്’എന്നപേരില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീം ആരംഭിച്ചു. ഹെല്‍ത്ത് അണ്‍ലിമിറ്റഡ് സ്കീമിനു കീഴില്‍ ഉയര്‍ന്ന മെഡിക്കല്‍ ചെലവുകള്‍ക്ക് പരിരക്ഷ ലഭിക്കും.
പരമ്പരാഗത ഇന്ത്യന്‍ ചികിത്സാരീതികള്ക്കുപുറമെ ആയുഷ് ചികിത്സാരീതികളായ ആയുര്‍വേദം, യോഗ, യുനാനി സിദ്ധവൈദ്യം, ഹോമിയോപ്പതി തുടങ്ങിയവയ്ക്കും ഇന്‍ഷ്വറന്‍സ് സ്കീമിനു കീഴില്‍ പരിരക്ഷ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.