ഫുഡ് ടെക് കേരള 2025 മേളയ്ക്ക് ഇന്നു തുടക്കം
Thursday, May 22, 2025 12:15 AM IST
കൊച്ചി: സംസ്ഥാനത്തെ പ്രധാന്‍മന്ത്രി ഫോര്മലൈസേഷന് ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതി ഗുണഭോക്താക്കളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനം (ഫുഡ് ടെക് കേരള 2025) കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഇന്ന് ആരംഭിക്കും.
രാവിലെ 11ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 24 വരെ നീണ്ടുനിൽക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണു മേള.
കേരളത്തില്‍നിന്നുള്ള പിഎംഎഫ്എംഇ ഗുണഭോക്താക്കള്‍ക്ക് മാര്‍ക്കറ്റിംഗ് പിന്തുണ നല്‍കുന്നതിനും പിഎംഎഫ്എംഇ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് പ്രദര്‍ശനം.
പിഎംഎഫ്എംഇ ഗുണഭോക്താക്കളുടെ 104 സ്റ്റാളുകള്‍ കൂടാതെ ഭക്ഷ്യസംസ്കരണത്തിനുള്ള സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യോത്പന്നങ്ങളുടെ ചില്ലറ വില്പന, ബ്രാന്‍ഡിംഗ്, പാക്കേജിംഗ് തുടങ്ങിയവയുടെ നൂറോളം സ്റ്റാളുകളും ഉണ്ടാകും.