മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് മോസ്റ്റ് ട്രസ്റ്റഡ് എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ അവാര്‍ഡ്
Tuesday, May 20, 2025 12:00 AM IST
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്, ടസ്കര്‍ ബിസിനസ് സമ്മിറ്റ് ആന്‍ഡ് റെക്കഗ്നിഷന്‍സ് സീസണ് രണ്ടില്‍ ‘മോസ്റ്റ് ട്രസ്റ്റഡ് എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ അവാര്‍ഡ്’ നേടി.
ഇന്തോ കോണ്ടിനന്റല് ട്രേഡ് ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ്പ് പ്രമോഷന് (ഐസിടിഇപി) കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അംഗീകാരം പ്രഖ്യാപിച്ചത്. മന്ത്രി ജി. ആര്. അനിലില്‍നിന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ പി.ഇ. മത്തായി പുരസ്കാരം ഏറ്റുവാങ്ങി.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് നടത്തുന്ന സൗകര്യപ്രദമായ സാമ്പത്തികസേവനങ്ങളിലൂടെ ആളുകളെ ശക്തീകരിക്കാന്‍ നടത്തിയ ദീര്‍ഘകാല പ്രതിബദ്ധതയും എന്‍ബിഎഫ്സി (നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍) മേഖലയിലെ മികവിനായി തുടരുന്ന പരിശ്രമവും ഈ പുരസ്കാരത്തിലൂടെ അംഗീകരിക്കപ്പെട്ടതായി മുത്തൂറ്റ് മിനി അധികൃതര്‍ പറഞ്ഞു.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്, മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ പി.ഇ. മത്തായി എന്നിവരുടെ നേതൃപാടവത്തില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ദീര്‍ഘകാലമായി രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെയും 2,3 നിരയിലുള്ള നഗരങ്ങളിലെയും ജനങ്ങള്‍ക്കു സാമ്പത്തികസേവനങ്ങള്‍ സുലഭമാക്കുന്നതില് ഏറെ പങ്ക് വഹിച്ചിട്ടുണ്ട്.
സംരംഭകത്വത്തിനും വ്യവസായ നേട്ടങ്ങള്‍ക്കുമുള്ള വേദിയായ ടസ്കര്‍ ബിസിനസ് സമ്മിറ്റില്‍ ഡോ. ശശി തരൂര്‍ എംപി, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു.