മോട്ടറോള റേസർ 60 അൾട്രാ പുറത്തിറക്കി
Tuesday, May 20, 2025 12:00 AM IST
കൊച്ചി: ഫ്ലിപ്പ് ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും നൂതനമായ റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുള്ള, പുതു മോട്ടോ എഐ, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, ഗൂഗിളിന്റെ ജെമിനി തുടങ്ങിയ മുൻനിര എഐ അസിസ്റ്റുകൾക്ക് ഇൻ-ബിൽറ്റ് പിന്തുണ തുടങ്ങിയ സവിശേഷതകളുള്ള ശക്തമായ എഐ ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 60 അൾട്രാ. മൂന്നു നിറങ്ങളിൽ ലഭ്യമാണ്. 89,999 രൂപയാണ് പ്രാരംഭ വില.