ഒരു ലക്ഷം കടന്ന് കെ-ഫോണ്‍ കണക്ഷന്
Tuesday, May 20, 2025 11:24 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കെ-ഫോണിന് ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾ. 3,800 ലോക്കൽ നെറ്റ്വർക്ക് പ്രൊവൈഡർമാർ കണക്ഷനുകൾ നൽകാനായി കെ ഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
കെ-ഫോണ്‍ ഓഫീസിൽ നടന്ന ആഘോഷ ചടങ്ങിൽ ഇ ആൻഡ് ഐടി വകുപ്പ് സ്പെഷൽ സെക്രട്ടറി സീറാം സാംബശിവറാവു, കെ ഫോണ്‍ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. കെഫോണ്‍ ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.