കേരള ഫിനാൻഷ്യൽ കോർപറേഷൻ 98.16 കോടിയുടെ അറ്റാദായം നേടി
Saturday, May 24, 2025 11:22 PM IST
തിരുവനന്തപുരം: പധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) മാർച്ച് 31ന് അവസാനിച്ച സാന്പത്തികവർഷം 98.16 കോടി രൂപയുടെ അറ്റാദായം നേടി.
മുൻ വർഷത്തേക്കാൾ 32.56% വർധനയോടെ ചരിത്രത്തിലെ ഉയർന്ന ലാഭം കൈവരിച്ചു. കോർപറേഷന്റെ വായ്പാ ആസ്തി ആദ്യമായി 8011.99 കോടിയിലെത്തി.
സംസ്ഥാന സർക്കാർ ഇതുവരെ കെഎഫ്സിക്ക് 920 കോടി രൂപയുടെ മൂലധനം നിക്ഷേപിച്ചു. എംഎസ്എംഇകൾക്ക് 5% പലിശ നിരക്കിൽ വായ്പകൾ നൽകി. ഈ വർഷം, എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റ് മേഖലകൾക്കുമായി കെഎഫ്സി 4002.57 കോടി രൂപയുടെ വായ്പ അനുവദിച്ചതായി എംഡി ഡോ. ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു.