ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി; ആദ്യ പദ്ധതിക്ക് കൊച്ചിയില്‍ ശിലാസ്ഥാപനം
Saturday, May 24, 2025 11:22 PM IST
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി വന്ന നിക്ഷേപ പദ്ധതിയായ ജിയോജിത്തിന്റെ ഐടി സമുച്ചയത്തിന് ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ വ്യവസായമന്ത്രി പി. രാജീവ് തറക്കല്ലിട്ടു. ഇന്‍വെസ്റ്റ് കേരളയുടെ ഭാഗമായി വന്ന നിക്ഷേപ വാഗ്ദാനങ്ങളില്‍ ആദ്യമായി തുടങ്ങുന്ന പദ്ധതിയാണിത്.
ഇന്‍വസ്റ്റ് കേരളയുടെ ഭാഗമായി വന്ന 13 നിക്ഷേപ വാഗ്ദാനങ്ങള്‍ക്ക് കൂടി ഈ മാസം തന്നെ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. ജിയോജിത്തിന്റെ ഐടി-ഐടി അനുബന്ധ സേവനങ്ങളുടെ ആസ്ഥാനമന്ദിരമാണ് ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ ഉയരുന്നത്.
150 കോടി രൂപയുടെ നിക്ഷേപവും 2000 തൊഴിലവസരവും പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. 16 നിലകളിലായി 300,000 ചതുരശ്രയടി വലുപ്പമുള്ളതാണ് കെട്ടിടം. രണ്ട് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.