റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് അറ്റാദായത്തിൽ 12.5 ശതമാനം വര്‍ധന
Tuesday, May 27, 2025 1:02 AM IST
കൊച്ചി: റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ അറ്റാദായം 2024-25 സാമ്പത്തിക വര്‍ഷം 12.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 315 കോടി രൂപയിലെത്തി.
കമ്പനിയുടെ നേരിട്ടുള്ള മൊത്തം പ്രീമിയം 7.4 ശതമാനം വര്‍ധനയോടെ 12,548 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം ആസ്തിയിൽ 10.2 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ട്.