വി.എസ്. ടിമ്പേഴ്സ് ട്രീറ്റ് ബ്രാൻഡ് അവതരിപ്പിച്ചു
Tuesday, May 27, 2025 12:37 AM IST
കൊച്ചി: 40 വർഷത്തിലേറെ വ്യവസായ പാരമ്പര്യമുള്ള വി.എസ്. ടിമ്പേഴ്സ് പുതിയ ട്രീറ്റ് ബ്രാൻഡ് അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് 25 വർഷത്തെ വാറന്റിയാണ് കമ്പനി ഉറപ്പു നൽകുന്നത്.
സുസ്ഥിരതയ്ക്ക് പ്രാധാന്യം നൽകുന്ന ബ്രാൻഡ് 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള മരങ്ങൾ മാത്രമാണ് തടിക്കായി തെരഞ്ഞെടുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
മാനേജിംഗ് ഡയറക്ടർ വി.യു. സിദ്ദിഖ് , ഡയറക്ടർമാരായ വി.എസ്. ഷെഹിൻ, വി.എസ്. ഷഹബാസ്, നിഹിൻ ഇസ്മായിൽ, എബി ജോസി എന്നിവർ പ്രസംഗിച്ചു.