പെപ്സികോ ഫോർമുല വണ്ണിന്റെ ആഗോള സ്പോണ്സർ
Wednesday, May 28, 2025 1:07 AM IST
ന്യൂയോർക്ക്: പാനീയങ്ങളുടെയും ലഘുഭക്ഷണങ്ങളുടെയും കന്പനിയായ പെപ്സികോ ലോകത്തിലെ ഏറ്റവും ചെലവേറിയ കായിക ഇനമായി കണക്കാക്കപ്പെടുന്ന ഫോർമുല വണ്ണുമായി ആഗോള കരാറിലേർപ്പെട്ടു.
അഞ്ചു വർഷത്തേക്കാണ് കരാർ. പെപ്സികോ കുടുംബത്തിലെ ബ്രാൻഡുകളായ സ്റ്റിംഗ് എനർജി, ഡോറിറ്റോസ്, ഗറ്റോറേഡ് എന്നിവയ്ക്കായാണ് കരാറിലായത്. പങ്കാളിത്തത്തിന്റെ സാന്പത്തിക വിശദാംശങ്ങൾ കന്പനി വെളിപ്പെടുത്തിയിട്ടില്ല.
പങ്കാളിത്തം പ്രകാരം എഫ് വണ്ണിന്റെ ഔദ്യോഗിക എനർജി ഡ്രിങ്കാകും സ്റ്റിംഗ് എനർജി. ഗറ്റോറേഡ് എഫ് വണ്ണിന്റെ ഔദ്യോഗിക സ്പോർട്സ് ഡ്രിങ്കും എഫ് 1 സ്പ്രിന്റിന്റെ ഒൗദ്യോഗിക പങ്കാളിയുമായിരിക്കും. പെപ്സികോയുടെ ലഘുഭക്ഷണ ബ്രാൻഡായ ഡോറിറ്റോസ് എഫ് വണ്ണിന്റെ സ്പാനക് പങ്കാളിയുമാകും.