ഫാക്ടിന് 41.23 കോടി ലാഭം
Tuesday, May 27, 2025 1:02 AM IST
ഏലൂർ: 2024-25 സാമ്പത്തിക വർഷത്തിൽ ഫാക്ട് 274.67 കോടി രൂപയുടെ പ്രവർത്തന ലാഭവും 41.23 കോടി രൂപയുടെ നികുതി കഴിഞ്ഞുള്ള ലാഭവും രേഖപ്പെടുത്തി.
യഥാക്രമം മുൻ സാമ്പത്തിക വർഷത്തിൽ 534.37 കോടി യുടേയും 128.27 കോടിയുടേയും ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4050.91 വിറ്റുവരവും നേടിയിട്ടുണ്ട്.