ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി
Wednesday, May 28, 2025 1:07 AM IST
ന്യൂഡൽഹി: ഇതുവരെ ആദായനികുതി റിട്ടേണ്‍ (ഐടിആർ) ഫയൽ ചെയ്തിട്ടില്ലാത്തവർക്ക് ഒരു സന്തോഷവാർത്ത. 2025-26 അസസ്മെന്റ് വർഷത്തേക്കുള്ള ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് നീട്ടി.
2025 ജൂലൈ 31-നോ അതിനുമുന്‍പോ ഫയൽ ചെയ്യേണ്ടിയിരുന്ന ഐടിആർ സമയപരിധി 2025 സെപ്റ്റംബർ 15 വരെയാക്കി.