മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ ര​​ണ്ടു ദി​​വ​​സ​​ത്തെ നേ​​ട്ട​​ത്തി​​നു​​ശേ​​ഷം നി​​ഫ്റ്റി 50, സെ​​ൻ​​സെ​​ക്സ് താ​​ഴ്ന്നു. ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ലെ മൂ​​ല്യ​​നി​​ർ​​ണ്ണ​​യ ആ​​ശ​​ങ്ക​​ക​​ളും ഇ​​ടി​​വും ക​​ണ​​ക്കി​​ലെ​​ടു​​ത്ത് നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭം നി​​ല​​നി​​ർ​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​ണ് താ​​ഴ്ച​​യ്ക്കി​​ട​​യാ​​ക്കി​​തെ​​ന്ന് വി​​പ​​ണി വി​​ദ​​ഗ്ധ​​ർ പ​​റ​​ഞ്ഞു.

സെ​​ൻ​​സെ​​ക്സ് 624.82 പോ​​യി​​ന്‍റ് (0.76%)താ​​ഴ്ന്ന് 81,551.63ലും ​​നി​​ഫ്റ്റി 174.95 പോ​​യി​​ന്‍റ് (0.70%) ന​​ഷ്ട​​ത്തി​​ൽ 24,826.20ലും ​​ക്ലോ​​സ് ചെ​​യ്തു.

വി​​പ​​ണി​​യി​​ലെ ത​​ക​​ർ​​ച്ച​​യ്ക്കി​​ടെ എ​​പി​​എ​​ൽ അ​​പ്പോ​​ളോ ട്യൂ​​ബ്സ് ലി​​മി​​റ്റ​​ഡ്, ഭാ​​ര​​ത് ഡൈ​​നാ​​മി​​ക്സ്, സി​​സി​​എ​​ൽ പ്രോ​​ഡക്ട്സ് (ഇ​​ന്ത്യ) ലി​​മി​​റ്റ​​ഡ്, എ​​റി​​സ് ലൈ​​ഫ്സ​​യ​​ൻ​​സ് ലി​​മി​​റ്റ​​ഡ്, മ​​ഹീ​​ന്ദ്ര സ്കൂ​​ട്ടേ​​ഴ്സ് ലി​​മി​​റ്റ​​ഡ് ഉ​​ൾ​​പ്പെ​​ടെ 89 ഓ​​ഹ​​രി​​ക​​ൾ 52 ആ​​ഴ്ച​​യി​​ലെ ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലെ​​ത്തി.


ഇ​​തി​​നൊ​​പ്പം 29 ഓ​​ഹ​​രി​​ക​​ൾ 52 ആ​​ഴ്ച​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി. ഇ​​തി​​ൽ ചെം​​ബോ​​ണ്ട് കെ​​മി​​ക്ക​​ൽ​​സ് ലി​​മി​​റ്റ​​ഡ്, ക​​ണ്ടെ​​യ്ൻ ടെ​​ക്നോ​​ള​​ജീ​​സ് ലി​​മി​​റ്റ​​ഡ്, കെ ​​കെ ഷാ ​​ഹോ​​സ്പി​​റ്റ​​ൽ​​സ് ലി​​മി​​റ്റ​​ഡ്, മാ​​ക് കോ​​ണ്‍​ഫ​​റ​​ൻ​​സ​​സ് ആ​​ൻ​​ഡ് ഇ​​വ​​ന്‍റ്സ് ലി​​മി​​റ്റ​​ഡ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്നു.