ചാവറ മാട്രിമണി തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തു
Sunday, June 1, 2025 2:34 AM IST
തൊടുപുഴ: ചാവറ മാട്രിമണി തൊടുപുഴ നവീകരിച്ച ഓഫീസ് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ചാവറ മാട്രിമണി ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് കെ. ദിലീപ് മുഖ്യാതിഥിയായിരുന്നു.
കെഎല്‍എം ഡയറക്ടര്‍ ഫാ. അരുണ്‍ വലിയത്താഴത്ത്, സിറോമലബാര്‍ പ്രോലൈഫ് അപ്പസ്തലേറ്റ് സെക്രട്ടറി ജോയ്സ് മുക്കൂടം, ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്സണ് സി. ഏബ്രഹാം, ജി.എം. ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.