ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ സ്മാ​ർ​ട്ട്ഫോ​ണ്‍ നി​ർ​മ്മാ​താ​ക്ക​ളാ​യ വ​ണ്‍​പ്ല​സി​ന്‍റെ പു​തി​യ മോ​ഡ​ലാ​യ വ​ണ്‍​പ്ല​സ് 13എ​സ് വ്യാ​ഴാ​ഴ്ച ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കും. വ​ണ്‍​പ്ല​സ് 13 പോ​ലെ ഫ്ലാ​ഗ്ഷി​പ്പ് ലെ​വ​ൽ അ​ല്ലെ​ങ്കി​ലും, ഈ ​പു​ത്ത​ൻ ഫോ​ണി​ൽ സ്നാ​പ്ഡ്രാ​ഗ​ണ്‍ ചി​പ്സെ​റ്റും ക​രു​ത്തു​റ്റ ബാ​റ്റ​റി​യു​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ചൈ​നീ​സ് ക​ന്പ​നി​യും ഓ​പ്പോ​യു​ടെ സ​ബ് ബ്രാ​ൻ​ഡു​മാ​യ വ​ണ്‍​പ്ല​സ് പ്രീ​മി​യം സെ​റ്റാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്. ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളാ​യ വ​ണ്‍​പ്ല​സ് ഈ ​വ​ർ​ഷ​മാ​ദ്യം വ​ണ്‍​പ്ല​സ് 13, 13 ആ​ർ ഫോ​ണു​ക​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. വ​ൺ​പ്ല​സ് എ​സി​ൽ സ്നാ​പ് ഡ്രാ​ഗ​ൺ 8 എ​ലൈ​റ്റ് ചി​പ്സെ​റ്റ് ഉ​ൾ​പ്പെ​ടെ ചി​ല ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സ​വി​ശേ​ഷ​ത​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.


ക്ലാ​സി​ക് അ​ല​ർ​ട്ട് സ്ലൈ​ഡ​ർ ഒ​ഴി​വാ​ക്കി ഐ​ഫോ​ണു​ക​ളി​ലെ ആ​ക്ഷ​ൻ ബ​ട്ട​ണി​ന് സ​മാ​ന​മാ​യ ഒ​രു പു​തി​യ പ്ല​സ് കീ ​പു​തി​യ സ്മാ​ർ​ട്ട്ഫോ​ണി​ൽ ഉ​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. സൗ​ണ്ട് പ്രൊ​ഫൈ​ലു​ക​ൾ ടോ​ഗി​ൾ ചെ​യ്യു​ക, കാ​മ​റ തു​റ​ക്കു​ക, വോ​യ്സ് റിക്കാ​ർ​ഡിം​ഗു​ക​ൾ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഈ ​വൈ​വി​ധ്യ​മാ​ർ​ന്ന ബ​ട്ട​ണ്‍ ഉ​പ​യോ​ക്താ​ക്ക​ളെ പ്രാ​പ്ത​മാ​ക്കും. ഇ​ന്ത്യ​യി​ൽ ഫോ​ണി​ന് ഏ​ക​ദേ​ശം 55000 രൂ​പ വി​ല വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.