കോ​ട്ട​യം: ഇ​ന്ത്യ​ന്‍ റ​ബ​ര്‍ ഗ​വേ​ഷ​ണ​കേ​ന്ദ്രം കേ​ര​ള ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു CRISP (Comprehensive Rubber Information System Platform) മൊ​ബൈ​ല്‍ ആ​പ്പ് വി​ക​സി​പ്പി​ച്ചു.

മി​ക​ച്ച കാ​ര്‍ഷി​ക​രീ​തി​ക​ള്‍ (GAPs), വെ​ബ് ജി​ഐ​എ​സ് (WebGIS) ടെ​ക്‌​നോ​ള​ജി, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ന്‍ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി (ICT) എ​ന്നി​വ കൂ​ടി സം​യോ​ജി​പ്പി​ച്ചു​ള്ള​താ​ണ് ഇ​തി​ല്‍ ല​ഭ്യ​മാ​യ റ​ബ​ര്‍കൃ​ഷി​യു​ടെ വി​വ​ര​ങ്ങ​ള്‍.

കൃ​ഷി​ചെ​യ്യാ​ന്‍ ഓ​രോ പ്ര​ദേ​ശ​ത്തേ​ക്കും യോ​ജി​ച്ച റ​ബ​റി​ന​ങ്ങ​ള്‍, വ​ള​പ്ര​യോ​ഗ ശു​പാ​ര്‍ശ​ക​ള്‍, രോ​ഗ-​കീ​ട നി​യ​ന്ത്ര​ണ​മാ​ര്‍ഗ​ങ്ങ​ള്‍, ടാ​പ്പിം​ഗ്, സം​സ്‌​ക​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചും റ​ബ​റു​ത്പാ​ദ​ക​സം​ഘ​ങ്ങ​ള്‍, സ​മൂ​ഹ റ​ബ​ര്‍പാ​ല്‍ സം​സ്‌​ക​ര​ണ​ശാ​ല​ക​ള്‍, റ​ബ​ര്‍ബോ​ര്‍ഡ് ഓ​ഫീ​സു​ക​ള്‍, ന​ഴ്‌​സ​റി​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ള്‍ ഇ​തി​ല്‍ ഉ​ള്‍പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ഉ​രു​ള്‍പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, പ്ര​ള​യം എ​ന്നി​വ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വി​ട​ങ്ങ​ളി​ല്‍ ചെ​യ്യേ​ണ്ട​തും ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​യ കൃ​ഷി​മു​റ​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ഈ ​ആ​പ്പി​ല്‍ ല​ഭ്യ​മാ​ണ്.

ഈ ​മൊ​ബൈ​ല്‍ ആ​പ്പ് ഇ​പ്പോ​ള്‍ പ്ര​കൃ​തി​ദ​ത്ത​റ​ബ​റി​ന്‍റെ ദേ​ശീ​യ, അ​ന്ത​ര്‍ദേ​ശീ​യ വി​ല കൂ​ടി ഉ​ള്‍പെ​ടു​ത്തി പ​രി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. ഷീ​റ്റു​റ​ബ​ര്‍, റ​ബ​ര്‍പാ​ല്‍, ഒ​ട്ടു​പാ​ല്‍, ബ്ലോ​ക്കു​റ​ബ​ര്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​വി​ധ ഗ്രേ​ഡു​ക​ളു​ടെ വി​ല ഇ​തി​ല്‍ ല​ഭ്യ​മാ​ണ്.