ഫ്യൂച്ചർ ജനറലി ഇന്ത്യയുടെ 24.91% ഓഹരികൾ സെൻട്രൽ ബാങ്കിന്
Thursday, June 5, 2025 11:24 PM IST
മുംബൈ: പൊതുമേഖല ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 451 കോടി രൂപയ്ക്ക് ഫ്യൂച്ചർ ജനറലി ഇന്ത്യയുടെ 24.91 ശതമാനം ഓഹരികൾ സ്വന്തമാക്കി. കൂടാതെ ഫ്യൂച്ചർ ജനറലി ഇന്ത്യ ലൈഫ് ഇൻഷ്വറൻസിന്റെ 25.18 ശതമാനം ഓഹരികൾ 57 കോടി രൂപയ്ക്ക് വാങ്ങിച്ചു.
2025 ജൂണ്‍ നാലിന് ഓഹരികൾ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. ഈ നടപടികൾക്ക് സെൻട്രൽ ബാങ്കിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ എന്നിവയിൽനിന്ന് അംഗീകാരം ലഭിച്ചു.
ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡും ജനറലി ഗ്രൂപ്പും സംയുക്ത സംരംഭങ്ങളായി 2006ൽ ഫ്യൂച്ചർ ജനറലിയുടെ ലൈഫ്, ജനറൽ ഇൻഷ്വറൻസ് വിഭാഗങ്ങൾ സ്ഥാപിതമായി. ഓരോ കന്പനിയിലും ഏകദേശം 74 ശതമാനം ഓഹരി ജനറലി ഗ്രൂപ്പിനാണ്.