ലോക മെഡിക്കല്‍ ഗെയിംസ്: ഇന്ത്യക്കായി മലയാളി ഡോക്ടര്‍ ട്രാക്കിലിറങ്ങും
Saturday, June 7, 2025 12:35 AM IST
കൊച്ചി: സ്പെയിനിലെ ബാഴ്സലോണയ്ക്കു സമീപം ലോററ്റ് ഡിമാറില് നടക്കുന്ന ലോക മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇടുക്കി ഗവ. മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന് അസോസിയേറ്റ് പ്രഫസറും ഐഎംഎ കൊച്ചി ജോയിന്റ് സെക്രട്ടറിയുമായ ഡോ. ആല്വിന് ആന്റണി സ്പ്രിന്റ് ഇനങ്ങളില്‍ ട്രാക്കിലിറങ്ങും. 100, 200 മീറ്റര്‍ ഇനങ്ങളിലാണ് ഡോ. ആല്വിന് മത്സരിക്കുന്നത്.
വേള്‍ഡ് മെഡിക്കല്‍ ഗെയിംസില്‍ 50 ലധികം രാജ്യങ്ങളില്‍നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുക്കും. വേള്‍ഡ് മെഡിക്കല്‍ ഗെയിംസില്‍ 50 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുക്കും.
ഗെയിംസില്‍ പങ്കെടുക്കുന്നതിനായി സ്പെയിനിലേക്ക് പുറപ്പെടുന്ന ഡോ. ആല്വിന് ആന്റണിക്ക് കൊച്ചിന് ഐഎംഎയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം ജഴ്സി കൈമാറി. സെക്രട്ടറി ഡോ. സച്ചിന് സുരേഷ്, ട്രഷര്‍ ഡോ. ബെന്‍സിര്‍ ഹുസൈന്, പ്രസിഡന്റ് ഇലക്ട് ഡോ. അതുല്‍ ജോസഫ് മാനുവല്‍, മുന്‍ പ്രസിഡന്റ് എം.എം. ഹനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.