അ​​ബു​​ദാ​​ബി: ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ഉ​​സ്ബ​​ക്കി​​സ്ഥാ​​നും ജോ​​ര്‍​ദാ​​നും ഫി​​ഫ പു​​രു​​ഷ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍​സി​​നു യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി.

എ​​എ​​ഫ്‌​​സി മൂ​​ന്നാം റൗ​​ണ്ട് യോ​​ഗ്യ​​ത​​യി​​ല്‍ ഗ്രൂ​​പ്പ് എ​​യി​​ല്‍ ര​​ണ്ടാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചാ​​ണ് ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ ച​​രി​​ത്രനേ​​ട്ടം.

ഒ​​മ്പ​​താം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ല്‍ ഉ​​സ്ബ​​ക്കി​​സ്ഥാ​​നും യു​​എ​​ഇ​​യും ഗോ​​ള്‍ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ​​തോ​​ടെ​​യാ​​ണി​​ത്. ഗ്രൂ​​പ്പ് എ​​യി​​ല്‍ ഒ​​മ്പ​​തു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 18 പോ​​യി​​ന്‍റാ​​ണ് ഉ​​സ്ബ​​ക്കി​​സ്ഥാ​​നു​​ള്ള​​ത്. 20 പോ​​യി​​ന്‍റു​​ള്ള ഇ​​റാ​​ന്‍ നേ​​ര​​ത്തേ യോ​​ഗ്യ​​ത ഉ​​റ​​പ്പി​​ച്ചി​​രു​​ന്നു.


ഗ്രൂ​​പ്പ് ബി​​യി​​ല്‍ അ​​ലി ഓ​​ള്‍​വാ​​ന്‍റെ ഹാ​​ട്രി​​ക്കി​​ല്‍ 3-0ന് ​​ഒ​​മാ​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ജോ​​ര്‍​ദാ​​ന്‍ ക​​ന്നി ​​ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത ഉ​​റ​​പ്പാ​​ക്കി​​യ​​ത്.