മ​​യാ​​മി: ഫി​​​​ഫ 2025 ക്ല​​​​ബ് ലോ​​ക​​ക​​പ്പ് ഫു​​​​ട്ബോ​​​​ളി​​ന്‍റെ പ്രീ​​ക്വാ​​ർ​​ട്ട​​ർ‌ ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി ഇം​​ഗ്ലീ​​ഷ് ടീം ​​മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും ഇ​​റ്റ​​ലി​​യി​​ൽ​​നി​​ന്നു​​ള്ള യു​​വ​​ന്‍റ​​സും.

ഗ്രൂ​​​​പ്പ് ജി​​​​യി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത ആ​​​​റ് ഗോ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​ൽ ഐ​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​പ്പോ​​​​ൾ യു​​വ​​​​ന്‍റ​​​​സ് 4-1ന് ​​​​വൈ​​​​ഡാ​​​​ഡ് എ​​​​സി​​​​യെ തോ​​ൽ​​പ്പി​​ച്ചു. ഗ്രൂ​​പ്പി​​ൽ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ യു​​വ​​ന്‍റ​​സി​​നും മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കും ആ​​റ് പോ​​യി​​ന്‍റ് വീ​​ത​​മാ​​യി.

ആ​​​​റാം മി​​​​നി​​​​റ്റി​​​​ൽ അ​​​​ബ്ദു​​​​ൽ മോ​​​​നിം ബ​​​​ത്വി​​​​ൽ യു​​വ​​​​ന്‍റ​​​​സി​​​​നാ​​​​യി ആ​​​​ദ്യ ഗോ​​​​ൾ നേ​​ടി. കെ​​​​ന​​​​ൻ യി​​​​ഡി​​​​ൽ​​​​സി​​ന്‍റെ (16, 69 മി​​​​നി​​​​റ്റി​​​​ൽ) ഇ​​​​ര​​​​ട്ട ഗോ​​​​ളി​​​​ലൂ​​​​ടെ യു​​വെ മ​​​​ത്സ​​​​രം ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി. 90+4 മി​​​​നി​​​​റ്റി​​​​ൽ പെ​​​​നാ​​​​ൽ​​​​റ്റി​​​​യി​​​​ലൂ​​​​ടെ ഡ​​​​സ​​​​ൻ ബ്ലാ​​​​ഹോ​​​​വി​​​​ക് യു​​വ​​​​ന്‍റ​​​​സി​​​​ന്‍റെ നാ​​​​ലാം ഗോ​​​​ൾ നേ​​​​ടി. വൈ​​​​ഡാ​​​​ഡ് എ​​​​സി​​​​ക്കാ​​​​യി 25-ാം മി​​​​നി​​​​റ്റി​​​​ൽ തെം​​​​ബി​​​​ൻ​​​​കോ​​​​സി ലോ​​​​ർ​​​​ച്ച് ആ​​​​ണ് ആ​​​​ശ്വാ​​​​സ ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്.


ഗ്രൂ​​​​പ്പി​​​​ലെ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഗു​​​​ണ്ടോ​​​​ഗ​​​​ൻ സി​​റ്റി​​ക്കാ​​യി ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. 8, 73 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഗു​​ണ്ടോ​​ഗ​​ന്‍റെ ഗോ​​ൾ. അ​​ർ​​ജ​​ന്‍റൈ​​ൻ കൗ​​മാ​​ര​​ക്കാ​​ര​​നാ​​യ ക്ലൗ​​ഡി​​​​യോ എ​​​​ച്ചെ​​​​വേ​​​​റി (27’) ഫ്രീ ​​​​കി​​​​ക്കി​​​​ലൂ​​​​ടെ ക്ല​​​​ബ് ക​​​​രി​​​​യ​​​​റി​​​​ലെ ത​​ന്‍റെ ആ​​​​ദ്യ ഗോ​​​​ൾ നേ​​​​ടി​​​​യ മ​​​​ത്സ​​​​രം കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന​​​​ത്. എ​​​​ർ​​​​ലിം​​​​ഗ് ഹാ​​​​ലാ​​​​ൻ​​​​ഡ് (45+5’, പെ​​​​നാ​​​​ൽ​​​​റ്റി), ഒ​​​​സ്ക​​​​ർ ബോ​​​​ബ് (84’), റ​​​​യാ​​​​ൻ ചെ​​​​ർ​​​​ക്കി (89’) എ​​ന്നി​​വ​​രും സി​​റ്റി​​ക്കാ​​യി ഗോ​​ൾ നേ​​ടി.

റ​​യ​​ലി​​നു ജ​​യം

ഗ്രൂ​​പ്പ് എ​​ച്ചി​​ൽ സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് 3-1ന് ​​​​പ​​​​ച്ചു​​​​ക്ക​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​സെ​​​​ൻ​​​​സി​​​​കോ ചു​​​​വ​​​​പ്പ് കാ​​​​ർ​​​​ഡ് ക​​​​ണ്ട് പു​​​​റ​​​​ത്താ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ജൂ​​​​ഡ് ബെ​​​​ല്ലി​​​​ങ്ഗം (35’), ആ​​​​ർ​​ദ ഗു​​​​ള്ള​​​​ർ (43’), ഫെ​​​​ഡ​​​​റി​​​​കോ വാ​​​​ൽ​​​​വ​​​​ർ​​​​ഡെ (70’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു റ​​യ​​ലി​​ന്‍റെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.