കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന്
Friday, April 26, 2024 6:29 AM IST
ഊ​ട്ടി: കു​ന്നൂ​ർ എ​മ​റാ​ൾ​ഡ് കു​ടി​വെ​ള്ള പ​ദ്ധ​തി ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. പൈ​പ്പു​ക​ൾ പൊ​ട്ടി ജ​ലം പാ​ഴാകുക​യാ​ണ്. മൂ​ന്ന് ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 10 ദി​വ​സ​ത്തി​ലൊ​രി​ക്ക​ലാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ന്നൂ​ർ സിം​സ് പാ​ർ​ക്കി​ൽ ഒ​ന്പ​ത് ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് പു​തു​താ​യി സ്ഥാ​പി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യും നോ​ക്കു​കു​ത്തി​യാ​യി മാ​റി. ഈ ​കു​ടി​വെ​ള്ള പ​ദ്ധ​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ക​രി​ക്കു​ന്ന രൂ​പ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.