രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, June 2, 2025 5:56 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: 15.1 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ലാ​യി. പ​ടി​ഞ്ഞാ​റ​ത്ത​റ വൈ​ശാ​ലി​മു​ക്ക് വി. ​ര​ഹ​നാ​സി​നെ​യാ​ണ്(29) എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​മീ​ർ, ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ​പാ​ത​യി​ലെ മു​ത്ത​ങ്ങ പൊ​ൻ​കു​ഴി​യി​ൽ​നി​ന്നു അ​റ​സ്റ്റു​ചെ​യ്ത​ത്.

മൈ​സൂ​രു​വി​ൽ​നി​ന്നു കോ​ഴി​ക്കോ​ടി​നു​ള്ള കേ​ര​ള ആ​ർ​ടി​സി ബ​സി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് യാ​ത്ര​ക്കാ​ര​നാ​യ ര​ഹ​നാ​സി​ന്‍റെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ(​ഗ്രേ​ഡ്) ജി. ​അ​നി​ൽ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​ഡി. സാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എം.​എ. ര​ഘു, എം.​ജെ. ഷി​നോ​ജ്,

വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ടി.​പി. സു​ദി​വ്യ ഭാ​യി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ​മാ​രാ​യ ടി.​പി. സ​ന്തോ​ഷ്, കെ. ​പ്ര​സാ​ദ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.