എ​ല്ലാ​വ​രും എ​ഴു​തു​ന്നു എ​ല്ലാ​വ​രും വാ​യി​ക്കു​ന്നു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, June 6, 2025 6:01 AM IST
മാ​ന​ന്ത​വാ​ടി: സ​മ​ഗ്ര ഗു​ണ​മേ​ൻ​മ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ​വ​രും എ​ഴു​തു​ന്നു എ​ല്ലാ​വ​രും വാ​യി​ക്കു​ന്നു പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ ച​ട​ങ്ങി​ൽ മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു.

ഏ​ഴാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ളും ലേ​ഖ​ന, വാ​യ​ന ശേ​ഷി കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വാ​ർ​ഡ് അം​ഗം ജോ​സ് കൈ​നി​ക്കു​ന്നേ​ൽ, ഹെ​ഡ്മി​സ്ട്ര​സ്‌​സ് മേ​രി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​നീ​ഷ് വ​ർ​ഗീ​സ് ചേ​രാ​ടി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. നി​മി​ഷ, അ​ധ്യാ​പ​ക​രാ​യ ജോ​മോ​ൻ കു​ര്യ​ൻ, ജോ​മോ​ൻ ജോ​ർ​ജ്, എ​ൻ.​ജെ. ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ടി​ക്കൊ​ല്ലി: മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള ആ​ടി​ക്കൊ​ല്ലി ദേ​വ​മാ​ത എ​എ​ൽ​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച എ​ല്ലാ​വ​രും എ​ഴു​തു​ന്നു എ​ല്ലാ​വ​രും വാ​യി​ക്കു​ന്നു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സു​നി​ൽ വ​ട്ടു​കു​ന്നേ​ലും പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​എം. ആ​ശയും നി​ർ​വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ബു ക​ണ്ട​ത്തി​ൻ​ക​ര, അ​ധ്യാ​പി​ക അ​നു​മോ​ൾ മാ​ത്യു, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ടി.​ജെ. ലി​സി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജ​യേ​ഷ് ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ഴ​വ​റ്റ: മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ 2025-26ലെ ​എ​ല്ലാ​വ​രും എ​ഴു​തു​ന്നു, എ​ല്ലാ​വ​രും വാ​യി​ക്കു​ന്നു പ്രോ​ജ​ക്ടി​ന്‍റെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ൾ​ത​ല ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത് നി​ർ​വ​ഹി​ച്ചു. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ജി. സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.