മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അന്താരാഷട്ര പരിസ്ഥിതിദിനം ആചരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കുള്ള ചിത്രരചന മത്സരം, സോഷ്യൽ വെൽഫെയർ സൊസൈറ്റികൾ കേന്ദ്രീകരിച്ച് സെമിനാറുകൾ, തൈകൾ നടീൽ എന്നിവ നടത്തി. മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നബാർഡ് ജില്ലാ മാനേജർ ആർ. ആനന്ദ് ഫലവൃക്ഷതൈയ് നട്ട് നിർവഹിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറന്പിൽ എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: എസ്കെഎസ്ബിവി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഭൂമിക്കൊരു തണൽ ഭാവിക്കൊരു കരുതൽ എന്ന പ്രമേയവുമായി ജില്ലയിലും മദ്റസകളിൽ വൃക്ഷതൈ നട്ടും വിതരണം ചെയ്തും പരിസ്ഥിതി ദിനാചരണം നടത്തി. പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കന്പളക്കാട് അൻസാരിയ്യാ സ്കൂൾ മദ്റസയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി വൃക്ഷതൈ നട്ട് നിർവഹിച്ചു.
മാനന്തവാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി.കെ. കാളൻ മെമ്മോറിയൽ കോളജിൽ ബോധവത്കരണ ക്ലാസും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസ് കോളജ് പ്രിൻസിപ്പൽ ഷീബ ജോസഫ് ഉദ്ഘടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ അർജുൻ പി. ജോർജ് പ്രസംഗിച്ചു. വനവൽത്കരണത്തിന്റെ ഭാഗമായി കോളജ് കാന്പസിൽ വൃക്ഷ തൈകൾ നട്ടു.
കൽപ്പറ്റ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും ക്ഷീരദിന വാരാചരണവും സംഘടിപ്പിച്ചു. മുണ്ടേരി ഗവ ഹൈസ്കൂളിൽ നടത്തിയ പരിപാടി കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സെമിനാറുകളും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ക്വിസ് മത്സരത്തിൽ സഞ്ജയ് മൈക്കിൾ, എം. അശ്വിൻ, മീര കർണൻ എന്നിവർ യഥാസ്ഥാനം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. ജോസഫ് ജോണ്‍, അതുല്യ എന്നിവർ സെമിനാർ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.പി. മുനവ്വർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ വി.കെ. റജീന, ജില്ലാ പ്രോഗ്രാം മാനേജർമാരായ സുകന്യ ഐസക്, അശ്വത്ത്, ബ്ലോക്ക് കോഓർഡിനേറ്റർമാർ, ജില്ലാ മിഷൻ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.
സുൽത്താൻ ബത്തേരി: അസംപ്ഷൻ എയുപി സ്കൂളിൽ പരിസ്ഥിതിദിനം ഹരിതം എന്നപേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് മണക്കുന്നേൽ സ്കൂൾ വളപ്പിൽ തൈനട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷോജി ജോസഫ് പരിസ്ഥിതിദിന സന്ദേശം നൽകി. വിദ്യാലയത്തിലെ പൂന്തോട്ടത്തിൽ ചെടികൾ നടുകയും വിദ്യാർഥികൾക്ക് റെഡ്ലേഡി പപ്പായ തൈ വിതരണവും നടത്തി.
സീനിയർ അസിസ്റ്റന്റ് ബിജി വർഗീസ് അധ്യാപകരായ ജിൻസി ജോണ്‍, ട്രീസ തോമസ്, അനു പി. സണ്ണി എന്നിവർ നേതൃത്വം നൽകി.
കൽപ്പറ്റ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂണ്‍ അഞ്ച് ലോക പരിസ്ഥിതിദിനം തൈനട്ട് ആചരിച്ചു. കൽപ്പറ്റ എസ്കഐംജെ ഹൈസ്കൂളിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ അജിത്ത് കെ. രാമൻ ആൽമരം നട്ട് ഉദേഘാടനം ചെയ്തു.
എകെപിഎ ജില്ലാ പ്രസിഡന്റ് ബിനോജ് മാത്യു അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം.പി. കൃഷ്ണകുമാർ, എകെപിഎ ജില്ലാ സെക്രട്ടറി സോമൻ വൈത്തിരി, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ജേക്കബ്, അധ്യാപകനായ രജനേഷ്, എകെപിഎ ജില്ലാ പിആർഒ വി.വി. രാജു, കോഓഡിനേറ്റർ പി. ഭാസ്കരൻ, മേഖല പ്രസിഡന്റ് സനീഷ്, സീനിയർ ഫോട്ടോഗ്രാഫർ എം.പി. പരമേശ്വരൻ സ്കൂളിലെ എൻസിസി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.
മെച്ചന: ഗവ.എൽപി സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു.തൈ നടീൽ, പരിസ്ഥിതി ക്വിസ്, പ്രകൃതി നടത്തം, പോസ്റ്റർ നിർമാണം, അസംബ്ലി എന്നിവ നടത്തി. പ്രധാനാധ്യാപിക അമ്മുജ, സ്റ്റാഫ് സെക്രട്ടറി സരിത, അധ്യാപകരായ മുഹമ്മദ് ഷെരീഫ്, അരുണ്‍ പ്രകാശ്, ജസ്ലിൻ, അഞ്ജു, പ്രദീപ്കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കുറുമണി: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ താലൂക്കുതല പരിസ്ഥിതി ദിനാഘോഷം എസ്എഎൽപി സ്കൂളിൽ നടത്തി. പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ ഉദ്ഘാടനം ചെയ്തു. സി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ദേശീയ ഹരിതസേന ജില്ലാ കോഓർഡിനേറ്റർ സി. ജയരാജൻ പരിസ്ഥിതിദിന സന്ദേശം നൽകി.
വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.എം. സുമേഷ്, പിടിഎ പ്രസിഡന്റ് വിനീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി മഞ്ജുഷ തോമസ്,ശിവദാസൻ, പി.കെ. ബെന്നി എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ പി.ജെ. മെജോഷ് സ്വാഗതവും നായനാർ സ്മാരക ട്രൈബൽ ലൈബ്രറി പ്രസിഡന്റ് എം.ജി. സതീഷ്കുമാർ നന്ദിയും പറഞ്ഞു.
മീനങ്ങാടി: സമൂഹിക വനവത്കരണ വിഭാഗം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈൽഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയ മുഖ്യപ്രഭാഷണം നടത്തി.
സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ, പഞ്ചായത്തംഗങ്ങളായ ടി.പി. ഷിജു, പി.വി. വേണുഗോപാൽ, പിടിഎ പ്രസിഡന്റ് ഹാജിസ്, മദർ പിടിഎ പ്രസിഡന്റ് വിൻസി, ഡോ.കെ.ടി. അഷ്റഫ്, ഡോ.ബാവ കെ. പാലുകുന്ന്, ഐഎച്ച്ആർഡി കോളജ് പ്രിൻസിപ്പൽ സുധ, ടി.സി. ജോസഫ്, കെ. മനോജ്കുമാർ, ആർ. രഘു, റെജീന എന്നിവർ പ്രസംഗിച്ചു. സോഷ്യൽ ഫോറസ്ട്രി കൽപ്പറ്റ റേഞ്ച് ഓഫീസർ പി. സുനിൽ സ്വാഗതവും സെക്ഷൻ ഓഫീസർ ബി.പി. രാജു നന്ദിയും പറഞ്ഞു.
ആടിക്കൊല്ലി: ദേവമാതാ എഎൽപി സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. വൃക്ഷത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഇ.എം. ആശ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബാബു കണ്ടത്തിൻകര, ക്യഷി അസിസ്റ്റന്റ് കെ.വി. ശ്രീജ, സീനിയർ അസിസ്റ്റന്റ് ജാസ്മിൻ മാത്യു, പിടിഎ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഷിബിന, സാമൂഹിക പ്രവർത്തകൻ മാത്യു ഉണ്ടശാംപറന്പിൽ, സ്റ്റാഫ് സെക്രട്ടറി ജയേഷ് ജോസ് എന്നിവർ പ്രസംഗിച്ചു.
കേണിച്ചിറ: നവജീവൻ റസിഡന്റ്സ് അസോസിയേഷൻ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പച്ചക്കറിത്തൈ വിതരണം നടത്തി. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ ഉദ്ഘാടനം ചെയതു. ഇ.എൻ. സനകൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഹം മേഴ്സി സാബു, കൃഷി ഓഫീസർ കോകില, കൃഷി അസിസ്റ്റന്റ് ഷൈന, വി.ടി. സുരേഷ്, അനിൽ വർഗീസ്, ലൗലി മുറ്റത്താനിക്കൽ എന്നിവർ പ്രസംഗിച്ചു.
കരിങ്കുറ്റി: ജിവിഎച്ച്എസ്എസിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ, സ്ലൈഡ് ഷോ, പൂന്തോട്ട നിർമാണം, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ സി.എം. ലിജി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബീന മാണിക്കോത്ത്, പിടിഎ പ്രസിഡന്റ് ജിതേഷ് കുമാർ, എസ്എംസി ചെയർമാൻ ജോസ് എം, സീനിയർ അസോസിയേഷൻ ഹരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ, ബിജു ജോർജ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: സെന്റർ ഫോർ യൂത്ത് ഡെവലപ്മെന്റ്, ഗ്രാമവികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി എന്നിവ സംയുക്തമായി ഒൗഷധസസ്യ പരിപാലന പദ്ധതിയുടെ ഭാഗമായി എസ്കഐംജെ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ സജ്ജമാക്കിയ ഒൗഷധസസ്യത്തോട്ടം മുനിസിപ്പൽ കൗണ്‍സിലർ ടി. മണി ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, ഹെഡ്മാസ്റ്റർ എം.എ. കൃഷ്ണകുമാർ, കെ. ജയശ്രീ, സി.കെ. വിഷ്ണുദാസ്, എൻ.എസ്. സൗമ്യ, ജി. ലീന, ആർ. സുനൈന, എം.കെ. രജനീഷ്, കാവ്യ നായർ, ഷബീർ മുട്ടിൽ, എം.ഡി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. 50ൽപരം ഇനം സസ്യങ്ങൾ ആദ്യഘട്ടത്തിൽ ഉദ്യാനത്തിൽ നട്ടു.
പുൽപ്പള്ളി: സാമൂഹിക പ്രതിബദ്ധതയും പ്രകൃതി സ്നേഹവും വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയാക്കണമെന്ന്കെഎസ്സി-എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ. ചണ്ണോത്തുകൊല്ലി എൽപി സ്കൂളിൽ സംഘടന ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷവും പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആൽവിൽ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ മുഖ്യപ്രഭാഷണം നടത്തി. ഫലവൃക്ഷത്തൈ വിതരണം അദ്ദേഹം നിർവഹിച്ചു. കർഷക യൂണിയൻ-എം ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട്, ജില്ലാ വൈസ് പ്രസിഡന്റ് വിൽസണ്‍ നെടുംകൊന്പിൽ, കഐസ്സി-എം നേതാക്കളായ ബിനിൽ വാവേലി, അഡ്വ.ജേക്കബ് ഷൈൻ, കെ.ജെ. ലിയോ, ബിന്ദു അഗസ്റ്റ്യൻ, അശ്വതി സോജൻ, ജോയി താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. രാജീവ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന അധ്യക്ഷത വഹരിച്ചു. ടി.യു. ഷിബു, സി.ഡി. ബാബു, സിസ്റ്റർ ആൻട്രീസ, സിസ്റ്റർ റ്റിസ എന്നിവർ പ്രസംഗിച്ചു. തൈ നടീൽ, വിദ്യാർഥികൾക്ക് ചിത്രരചനാമത്സരം എന്നിവ നടത്തി.
പുൽപ്പള്ളി: പരിസ്ഥിതി ദിനത്തിൽ കബനിഗിരി നിർമല ഹൈസ്കൂൾ വിദ്യാർഥികൾ കൊളവള്ളിയിലേക്ക് പ്രകൃതിപഠനയാത്ര നടത്തി. സ്കൂൾ മാനേജർ ഫാ.ജോണി കല്ലുപുര ഉദ്ഘാടനം ചെയ്തു. അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ പരിസ്ഥിതി ദിന സന്ദേശം നൽകി. അധ്യാപകരായ എം.ടി. ബിനു, ജോമിറ്റ് മാത്യു, ഷിജി തോമസ്, ഷിനു കച്ചിറയിൽ എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ നിർമലമാതാ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. വൈഎംസിഎ സബ് റീജിയൻ ജനറൽ കണ്‍വീനർ ജയിംസ് ജോസഫ് സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ലിൻസ് ചെറിയാൻ, വൈഎംസിഎ പ്രസിഡന്റ് സി.ഇ. ഫിലിപ്പ്, സെക്രട്ടറി ഡോ.ബ്രിജിത് ജോസഫ്, പ്രിൻസിപ്പൽ ഡോ.ഗീത തന്പി, പ്രഫ.എ.വി. തരിയത്, പ്രഫ. തോമസ് പോൾ, ടി.കെ. പൗലോസ്, അതുൽ തോമസ്, സുബിൻ മാത്യു എന്നിവർ നേതൃത്വം നൽകി.
മാനന്തവാടി: വൃക്ഷത്തൈകൾ നടുന്നതിനല്ല, നട്ട തൈകൾ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. വള്ളിയൂർക്കാവ് ക്ഷേത്ര വളപ്പിൽ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍പ് പരിസ്ഥിതി ദിനങ്ങളിൽ നട്ടവ സംരക്ഷിച്ചിരുന്നുവെങ്കിൽ വീണ്ടും തൈകൾ നടേണ്ടിവരില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ക്ഷേത്രം പാരന്പര്യ ട്രസ്റ്റി ഏച്ചോം ഗോപി അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് അംഗം കെ. രാമചന്ദ്രൻ, പാരന്പര്യ ട്രസ്റ്റി എടച്ചന പദ്മനാഭൻ, മുനിസിപ്പൽ കൗണ്‍സിലർ കെ.സി. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
മാനന്തവാടി: സാൻജോ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്ലക്കാർഡുകളേന്തി സ്കൂൾ പരിസരത്ത് ജാഥ, വൃക്ഷത്തൈ നടീൽ, പോസ്റ്റർ നിർമാണം, ചിത്രരചന എന്നിവ നടത്തി.