അ​ന്താ​രാഷ്‌ട്ര പ​രി​സ്ഥി​തിദി​നം: ഗ്രീ​ൻ കേ​ര​ള റൈ​ഡു​മാ​യി ത​ദ്ദേ​ശ വ​കു​പ്പ്
Thursday, June 5, 2025 6:12 AM IST
ക​ൽ​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഗ്രീ​ൻ കേ​ര​ള റൈ​ഡു​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്. കാ​ർ​ബ​ണ്‍ എ​മി​ഷ​ൻ കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പ് ഗ്രീ​ൻ കേ​ര​ള റൈ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​ന്നി​ച്ചി​റ​ങ്ങാം, കാ​ർ​ബ​ണ്‍ കു​റ​യ്ക്കാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ വ​യ​നാ​ട് ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ ഇ​ന്നു രാ​വി​ലെ 9.30ന് ​ഓ​ഫീ​സി​ലേ​ക്കു​ള്ള ഔ​ദ്യോ​ഗി​ക യാ​ത്ര​യ്ക്ക് ക​മ്മ്യൂ​ണി​റ്റി പൂ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത പൊ​തു​ഗ​താ​ഗ​ത​മാ​ർ​ഗം ഉ​പ​യോ​ഗി​ക്കും.

ഗ്രീ​ൻ കേ​ര​ള റൈ​ഡി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ർ ഡീ​സ​ൽ, പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ, ഇ​ല​ക്ട്രി​ക് വാ​ഹ​ങ്ങ​ൾ, സൈ​ക്കി​ൾ, കാ​ൽ​ന​ട യാ​ത്ര മാ​ർ​ഗ​ങ്ങ​ളാ​ൽ ഓ​ഫീ​സു​ക​ളി​ലെ​ത്തും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജീ​വ​ന​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കും.

ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു​മി​ച്ച് യാ​ത്ര​ചെ​യ്യാ​ൻ ഒ​രു വാ​ഹ​നം ക്ര​മീ​ക​രി​ച്ചു​ള്ള ക​മ്മ്യൂ​ണി​റ്റി പൂ​ളിം​ഗ്, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ ഒ​റ്റ​യ്ക്ക് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഒ​രേ റൂ​ട്ടി​ൽ നി​ന്നു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ഒ​രു​മി​ച്ച് ഒ​രു വാ​ഹ​ന​ത്തി​ൽ ഓ​ഫീ​സി​ലെ​ത്താ​ൻ വെ​ഹി​ക്കി​ൾ പൂ​ളിം​ഗ്,

സൈ​ക്ലിം​ഗ്, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ, കാ​ൽ​ന​ട​യാ​ത്ര​ക​ൾ എ​ന്നി​വ ഗ്രീ​ൻ കേ​ര​ള റൈ​ഡി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഓ​ഫീ​സു​ക​ളി​ൽ ലി​ഫ്റ്റ് ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കും.