ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ റെ​സി​സ്റ്റ​ൻ​സ് വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്ക​ണം: എ​കെ​സി​ഡി​എ
Thursday, June 5, 2025 6:12 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ റെ​സി​സ്റ്റ​ൻ​സ് വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് പൊ​തു ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് വ്യാ​പാ​ര ഭ​വ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന ഓ​ൾ കേ​ര​ള കെ​മി​സ്റ്റ്സ് ആ​ൻ​ഡ് ഡ്ര​ഗി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ(​എ​കെ​സി​ഡി​എ) ജി​ല്ലാ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​പി. ജോ​യി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ർ​ഹ​രാ​യ​വ​രെ​യും കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോയും ന​ൽ​കി ആ​ദ​രി​ച്ചു.

എ.​എ​ൽ. ജ​യ​രാ​ജ്, എ. ​അ​ൻ​വ​ർ, വി.​ബി. വി​ന​യ്, എ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, പി. ​ജ​മാ​ലു​ദ്ദീ​ൻ, സി. ​ഹാ​ഫി​സ്, പി.​ജെ. ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 2025-28ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി സി.​പി. ജോ​യി​ക്കു​ട്ടി(​പ്ര​സി​ഡ​ന്‍റ്), എ.​കെ. രാ​മ​കൃ​ഷ്ണ​ൻ(​സെ​ക്ര​ട്ട​റി), പി. ​ജ​മാ​ലു​ദ്ദീ​ൻ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.