കൽപ്പറ്റ: തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ നീതി പുലർത്തണമെന്ന് ടി. സിദ്ദിഖ് എംഎൽഎ. മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക വികസന പ്രവർത്തനങ്ങളും പദ്ധതികളും സർക്കാർ അട്ടിമറിക്കുകയാണെന്ന് സിദ്ദിഖ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. പി.പി. ആലി, ടി.ജെ. ഐസക്, ബിനു തോമസ്, ബി. സുരേഷ്ബാബു, സി. ജയപ്രസാദ്, പി. വിനോദ്കുമാർ, കെ.കെ. രാജേന്ദ്രൻ, കെ. രാംകുമാർ, ഹർഷൽ കോന്നാടൻ, എസ്. മണി, ബിന്ദു ജോസ്, പി.ആർ. ബിന്ദു, കെ.എം. സുധാദേവി, പി. രാജാറാണി, സുബൈർ ഓണിവയൽ, ഒ.പി. മുഹമ്മദുകുട്ടി, കരിയാടൻ ആലി, ഡിന്റോ ജോസ്, മുഹമ്മദ് ഫെബിൻ, സുനീർ ഇത്തിക്കൽ, കെ. വാസു എന്നിവർ പ്രസംഗിച്ചു.
മുട്ടിൽ: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി മിഷൻ-2025 വികസന സെമിനാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം.ജി. ബിജു, ദളിത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാംകുമാർ, എം.ഒ. ദേവസ്യ, സുന്ദർരാജ് എടപ്പെട്ടി, മോഹൻദാസ് കോട്ടക്കൊല്ലി, കെ. പദ്മനാഭൻ, ഫൈസൽ പാപ്പിന, ഷിജു ഗോപാൽ, ചന്ദ്രിക കൃഷ്ണൻ, എ. സജീവൻ, ശ്രീദേവി ബാബു, ശശി പന്നിക്കുഴി, ഉഷ തന്പി, വിനായകൻ, എം.കെ. നന്ദിഷ്, വർക്കി പാലാട്ടിൽ, പി.കെ. കുഞ്ഞമ്മദ് എന്നിവർ പ്രസംഗിച്ചു.
കോട്ടത്തറ: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി വെണ്ണിയോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വികസന സെമിനാർ നടത്തി. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി അംഗം പി.പി. ആലി, അഡ്വ.എം. വേണുഗോപാൽ, എം.ജി. ബിജു, പി.കെ. അബ്ദുറഹ്മാൻ, പി. ശോഭനകുമാരി, പോൾസണ് കൂവക്കൽ, പി.പി. റെനീഷ്, ഹണി ജോസ്, പുഷ്പസുന്ദരൻ, ഇ.കെ. വസന്ത, പി.എൽ. അനീഷ്, സെമിനാർ കോ ഓർഡിനേറ്റർ സുരേഷ്ബാബു വാളൽ എന്നിവർ പ്രസംഗിച്ചു.