സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദി​നെ ആ​ദ​രി​ച്ചു
Wednesday, June 4, 2025 6:35 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചേ​നാ​ട് ഗ​വ.​ഹൈ​സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ സ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മൂ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന സ​ഹാ​യം ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ആ​ദ​രം.

ഈ ​അ​ധ്യ​യ​ന​വ​ർ​ഷം 100 കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ചെ​ത​ല​യം സ്വ​ദേ​ശി​യാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ് ല​ഭ്യ​മാ​ക്കി. 1990 മു​ത​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് ന​ട​ത്തു​ന്ന​താ​ണ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം. ആ​ദ്യ​വ​ർ​ഷം ഒ​രു വി​ദ്യാ​ർ​ഥി​യെ​യാ​ണ് സ​ഹാ​യി​ച്ച​ത്.

പി​ന്നീ​ട് സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്.

കൂ​ലി​പ്പ​ണി​യെ​ടു​ത്തു​കി​ട്ടു​ന്ന പ​ണ​ത്തി​ൽ​നി​ന്നു മി​ച്ചം​പി​ടി​ച്ചാ​ണ് കു​ഞ്ഞി​മു​ഹ​മ്മ​ദ് സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന് തു​ക ക​ണ്ടെ​ത്തു​ന്ന​ത്.

ബാ​ഗ്, കു​ട, നോ​ട്ടു​ബു​ക്ക്, പേ​ന, പെ​ൻ​സി​ൽ എ​ന്നി​വ​യാ​ണ് ഇ​ത്ത​വ​ണ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ​ത്.