ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന വ​ന്യ മൃ​ഗ​ങ്ങ​ളെ വെ​ടി​വ​ച്ചു​കൊ​ല്ല​ണം: കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി
Thursday, June 5, 2025 6:12 AM IST
പു​ൽ​പ്പ​ള്ളി: ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നാ​ശം വി​ത​യ്ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​ർ അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്പോ​ൾ ക​ർ​ഷ​ക​രു​ടെ ജീ​വ​നോ സ്വ​ത്തി​നോ പു​ല്ലു​വി​ല ക​ൽ​പ്പി​ക്കാ​ത്ത വ​നം വ​കു​പ്പും അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​നം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും തു​ട​രു​ക​യാ​ണ്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ക​രം വ​ന​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ഭീ​മ​മാ​യ തു​ക വ​നം​വ​കു​പ്പ് അ​ന്യാ​യ​മാ​യി ചെ​ല​വി​ടു​ക​യാ​ണ്.

ക​ർ​ഷ​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ മ​റ്റു നാ​ടു​ക​ളി​ൽ ന​ട​പ്പാ​ക്കി​യ മാ​തൃ​ക​യി​ൽ വെ​ടി​വ​ച്ചു​കൊ​ന്ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ.​എ​ൽ. പൗ​ലോ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, വി.​എം. പൗ​ലോ​സ്, ജി​നി തോ​മ​സ്, പി.​എ​ൻ. ശി​വ​ൻ, കെ.​എം. എ​ൽ​ദോ​സ്, എം.​യു. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.