പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി
Thursday, June 5, 2025 6:14 AM IST
വ​ടു​വ​ൻ​ചാ​ൽ: വൈ​എം​സി​എ യൂ​ണി​റ്റും സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ചും സം​യു​ക്ത​മാ​യി ചി​ത്ര​ഗി​രി ജി​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. ഇ​തി​നു സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം മു​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം ദീ​പ ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ർ​ത്തോ​മാ ച​ർ​ച്ച് വി​കാ​രി​യും വൈ​എം​സി​എ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഫാ. ​ലി​ജോ അ​ല​ക്സ് വ​ർ​ഗീ​സ്, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് എ​ബി പോ​ൾ എ​ന്നി​വ​ർ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ദ്യാ​ല​യ​ത്തി​ന് കൈ​മാ​റി.

വൈ​എം​സി​എ സെ​ക്ര​ട്ട​റി കെ.​എം. ജോ​സ്, ട്ര​ഷ​റ​ർ ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ, ഇ​ട​വ​ക സെ​ക്ര​ട്ട​റി സ​ജി മാ​ത്യു, എ​സ്എം​സി ചെ​യ​ർ​മാ​ൻ സു​നി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഇ​ൻ ചാ​ർ​ജ് ദി​വ്യ വി​നോ​ദ് സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് തു​റ​യം​കു​ന്നേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.