ചവറ : ഉമ്മൻചാണ്ടി ആൾക്കൂട്ടത്തിന് നടുവിൽ വിശ്രമരഹിതമായി നിന്ന് പ്രവർത്തിച്ച് ജനഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ച നേതാവാണെന്ന് കെപിസിസി സെക്രട്ടറി പി. ജർമിയാസ് .
കെപിഎസ്ടിഎ ചവറ ഉപജില്ലാ കമ്മിറ്റി കോയിവിള ബിഷപ് ജെറോം അഭയ കേന്ദ്രത്തിൽ അന്തേവാസികൾക്ക് ഒപ്പം നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെപിഎസ്ടിഎ ചവറ ഉപജില്ല പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അധ്യക്ഷനായി. ഉമ്മൻചാണ്ടി രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്, പ്രിൻസി റീന തോമസ്, ബിഷപ് ജെറോം അഭയ കേന്ദ്രം മാനേജിംഗ് ട്രസ്റ്റി കുഞ്ഞച്ചൻ ആറാടൻ, ജോസ് വിമൽ രാജ്, ജയചന്ദ്രൻ പിള്ള, റോജ മാർക്കോസ്, വത്സ ജേക്കബ്, രാജ്ലാൽ തോട്ടുവാൽ, ബിജു ഡാനിയൽ, വരുൺലാൽ, കോളിൻസ് ചാക്കോ സോഫിയ, ഹരുൺ ലാൽ, രാജ്നാരായണൻ, ഷിജിൻ, ജേക്കബ്, ബുഷ്റാ ബീഗം തുടങ്ങിയവർ പ്രസംഗിച്ചു.