നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ മാ​റ്റി​വെ​ച്ച​ത് കേ​ര​ള​ത്തി​ന് ആ​ശ്വാ​സ​മാ​യി: ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ
Thursday, July 17, 2025 6:33 AM IST
ച​വ​റ : നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ അ​വ​സാ​ന നി​മി​ഷം മാ​റ്റി​വ​യ്ക്കാ​ൻ സാ​ധി​ച്ച​ത് കേ​ര​ള​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​യെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ . തേ​വ​ല​ക്ക​ര സൗ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്ക​ൽ പ​ത്തൊ​മ്പ​താം വാ​ർ​ഡ് മ​ഹാ​ത്മാ​ഗാ​ന്ധി കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

നി​മി​ഷ പ്രി​യ​യു​ടെ മോ​ച​നം ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്നും ശ​ബ്ദ ത​ട​സം മൂ​ലം സം​സാ​രി​ക്കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടി​ട്ടും അ​ദ്ദേ​ഹം നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​നു വേ​ണ്ടി അ​വ​സാ​ന നി​മി​ഷ​വും പ​രി​ശ്ര​മി​ച്ചു​വെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ അ​നു​സ്മ​രി​ച്ചു .

ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം നാളെ ​രാ​വി​ലെ 10. 30 ന് ​രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ഭ​വ​ന​ര​ഹി​ത​ർ​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും വി​വി​ധ സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​വും കു​റി​ക്കു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി ബാ​രി​സ്റ്റ​ർ എ .​കെ. പി​ള്ള ന​ഗ​റി​ൽ ന​ട​ന്ന​കു​ടും​ബ സം​ഗ​മ​ത്തി​ൽ പാ​ല​യ്ക്ക​ൽ വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഐ .​വ​ഹാ​ബ് അ​ധ്യ​ക്ഷ​നാ​യി . കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. പി .​ജ​ർ​മി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ഷ്ണു വി​ജ​യ​ൻ, കോ​ൺ​ഗ്ര​സ് ച​വ​റ ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ർ, നോ​ർ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ണി​ൽ രാ​ജേ​ഷ്, പാ​ല​യ്ക്ക​ൽ ഗോ​പ​ൻ, എ​സ്.​അ​നി​ൽ, ശി​വ​പ്ര​സാ​ദ് കോ​യി​വി​ള, ജോ​യ്‌​മോ​ൻ അ​രി​ന​ല്ലൂ​ർ, രാ​ജ​ൻ അ​മ്പ​ല​ത്തി​ന്‍റെ വ​ട​ക്ക​തി​ൽ, ആ​ർ രാ​ധാ​കൃ​ഷ്ണ​പി​ള്ള, റി​യാ​സ് ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.