ഉ​ളി​യ​ക്കോ​വി​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളി​ല്‍ സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ല്‍ ഇ​ല​ക്ഷ​നും ബോ​ധ​വ​ത്കര​ണ​ ക്ലാ​സും
Thursday, July 17, 2025 6:43 AM IST
കൊ​ല്ലം : ഉ​ളി​യ​ക്കോ​വി​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളി​ല്‍ 2025 ലെ ​സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ല്‍ ഇ​ല​ക്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്കൂ​ളി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും ര​ഹ​സ്യ​ബാ​ല​റ്റ് വ​ഴി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളാ​യ പി.​എ​സ്. ഗാ​യ​ത്രി ,ജെ​ബി​നോ​രാ​ജ് എ​ന്നി​വ​ര്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​രാ​യി. ഹെ​ഡ് ബോ​യ്, ഹെ​ഡ് ഗേ​ള്‍, ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി, മാ​ഗ​സീ​ന്‍ എ​ഡി​റ്റ​ര്‍, സ്പോ​ര്‍​ട്ട്സ് കാ​പ്റ്റ​ന്‍ ബോ​യ്, സ്പോ​ര്‍​ട്ട്സ് ക്യാ​പ്റ്റ​ന്‍ ഗേ​ള്‍, എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 11, 12 ക്ലാ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും, വി​വി​ധ ഹൗ​സ് മി​സ്ട്ര​സു​മാ​രു​ടേ​യും, ക്യാ​പ്റ്റ​ന്‍​മാ​രു​ടേ​യും പ്രി​ഫെ​ക്ട്ന്‍റേ​യും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ത്തി.

കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഡി പൊ​ന്ന​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി​ബോ​ധ​വ​ല്‍​ക്ക​ര​ണ​ക്ലാ​സ് ന​ട​ത്തി.

സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ മ​ഞ്ജു രാ​ജീ​വ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ലീ​ലാ​മ്മ പൊ​ന്ന​ച്ച​ന്‍, അ​ക്കാ​ദ​മി​ക് കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ എ​ൽ.​ഗി​രി​ജാ , ബി​ഷ​ന്‍ ക്രി​സ്റ്റോ, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്കൂ​ള്‍ കാ​യി​ക അ​ധ്യാ​പ​ക​രാ​യ എ. ​അ​ജ്മ​ല്‍ പി.​ശോ​ഭാ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.