എഴുകോൺ പഞ്ചായത്തിന്‍റെ സമഗ്രവികസനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കും: മന്ത്രി ബാലഗോപാൽ
Thursday, July 17, 2025 6:43 AM IST
കുണ്ടറ: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ എ​ഴു​കോ​ൺപ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.എ​ൻ. ബാ​ല​ഗോ​പാ​ൽ. ആ​ധു​നി​ക ഫി​ഷ് മാ​ർ​ക്ക​റ്റ്,ഓ​ഫീ​സ് സ​മു​ച്ച​യം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​ത്തൂ​രി​ലെ ഫി​ഷ് മാ​ർ​ക്ക​റ്റ് പൂ​ർ​ത്തീ​ക​രി​ച്ചു.നെ​ടു​മ​ൺ​കാ​വി​ലെ പു​തി​യ മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.മൈ​ലം നെ​ടു​വ​ത്തൂ​ർഎ​ന്നീപ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ധു​നി​ക മാ​ർ​ക്ക​റ്റു​ക​ൾ ഉ​യ​രു​ക​യാ​ണ്.നെ​ടു​വ​ത്തൂ​രി​ൽ പു​തി​യ തി​യ​റ്റ​ർ സ​മു​ച്ച​യം വ​രും.

എ​ഴു​കോ​ണി​ൽ ഉ​യ​രു​ന്ന ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ബി​എം​സി റോ​ഡു​ക​ളു​ടെ​യും,പാ​ല​ങ്ങ​ളു​ടെ​യുംനി​ർ​മാ​ണംപു​രോ​ഗ​മി​ക്കു​ന്നു. മ​ണ്ഡ​ല​ത്തി​ൽ പു​തി​യ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ; സോ​ഹോ ക​മ്പ​നി​യു​ടെ ഐടി കേ​ന്ദ്രം കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മൂ​ന്ന് നി​ല​ക​ളി​ലാ​യി പ​ണി​യു​ന്ന ഓ​ഫീ​സ് സ​മു​ച്ച​യ​വും ഓ​പ്പ​ൺ മ​ത്സ്യ മാ​ർ​ക്ക​റ്റും മൂ​ന്ന് കോ​ടി രൂ​പ​യ്ക്കാ​ണ് നി​ർ​മിക്കു​ന്ന​ത്. അ​ണ്ട​ർ ഗ്രൗ​ണ്ട് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം,10ക​ട​മു​റി​ക​ൾ, ഓ​ഫീ​സ് സൗ​ക​ര്യം എ​ന്നി​വ​യും മ​ത്സ്യ മാ​ർ​ക്ക​റ്റി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ അ​ഞ്ചു മ​ത്സ്യസ്റ്റാ​ളു​ക​ളും,ര​ണ്ടു മാം​സ സം​സ്ക​ര​ണ സ്റ്റാ​ളു​ക​ളും ഒ​രു​ക്കും. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക ഇ ​ടിപി ​സം​വി​ധാ​ന​വും ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.തീ​ര​ദേ​ശ കോ​ർ​പറേ​ഷ​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.

എ​ഴു​കോ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു എ​ബ്ര​ഹാം അ​ധ്യക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് വി .​സു​ഹ​ർ​ബാ​ൻ, തീ​ര​വി​ക​സ​ന കോ​ർ​പറേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഷെ​യ്ക്ക് പ​രി​ത്,ജി​ല്ലപ​ഞ്ചാ​യ​ത്തം​ഗം ജ​യ​ശ്രീ വാ​സു​ദേ​വ​ൻ പി​ള്ള, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി​അ​ധ്യ​ക്ഷ​രാ​യ ടി​.ആ​ർ .ബി​ജു,എ​സ്.സു​നി​ൽ​കു​മാ​ർ, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് .എ​ച്ച് .ക​ന​ക​ദാ​സ്, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.