ഓ​ച്ചി​റ​ സ്റ്റേഷനിലെ സ്റ്റോ​പ്പ് പു​ന:​സ്ഥാ​പി​ക്ക​ണം
Thursday, July 17, 2025 6:43 AM IST
കൊ​ല്ലം: മു​ന്പ് പാ​സ​ഞ്ച​റാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നനാ​ഗ​ര്‍​കോ​വി​ല്‍ -കോ​ട്ട​യം എ​ക്‌​സ്പ്ര​സി​ന്‍റെയും ഗു​രു​വാ​യൂ​ര്‍-​മ​ധു​ര ട്രെ​യി​നി​ന്‍റെ​യും നി​ര്‍​ത്ത​ലാ​ക്കി​യ സ്റ്റോ​പ്പ് ഓ​ച്ചി​റ സ്‌​റ്റേ​ഷ​നി​ല്‍ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി കേ​ന്ദ്ര മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​നോ​ട് നേ​രി​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

ഗു​രു​വാ​യൂ​ര്‍-​മ​ധു​ര എ​ക്‌​സ്പ്ര​സി​ന്‍റെനി​ര്‍​ത്ത​ലാ​ക്കി​യ സ്‌​റ്റോ​പ്പ് ഇ​തു​വ​രെ ഓ​ച്ചി​റ​യി​ല്‍ പു​ന​സ്ഥാ​പി​ച്ചി​ല്ല.​നേ​ര​ത്തെ ഓ​ച്ചി​റ​യി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രു​ന്ന നാ​ഗ​ര്‍​കോ​വി​ല്‍ -കോ​ട്ട​യം ട്രെ​യി​നും നി​ല​വി​ൽ ഇ​പ്പോ​ൾ ഓ​ച്ചി​റ​യി​ൽ സ്റ്റോ​പ്പി​ല്ല. മു​മ്പ് ഈ ​ട്രെ​യി​ൻ പാ​സ​ഞ്ച​ർ ആ​യി​ട്ടാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് എ​ക്സ്പ്ര​സാ​ക്കി ടി​ക്ക​റ്റ് നി​ര​ക്കും ഉ​യ​ർ​ത്തി.

ഈ ​റൂ​ട്ടി​ലെ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​വ​യു​ടെ സ്റ്റോ​പ്പ് പു​ന​സ്ഥാ​പി​ച്ചി​ട്ടും ഓ​ച്ചി​റ സ്റ്റേ​ഷ​നെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥിക​ള്‍, ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി നി​ര​വ​ധി ആ​ളു​ക​ള്‍ ദി​നം പ്ര​തി ആ​ശ്ര​യി​ക്കു​ന്ന സ്റ്റേ​ഷ​നാ​ണി​ത്.

ഓ​ച്ചി​റ ക്ഷേ​ത്രം, അ​മൃ​താ​ന്ദ​മ​യി മ​ഠം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന​വ​രും ഓ​ച്ചി​റ സ്‌​റ്റേ​ഷ​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ച് ട്രെ​യി​നു​ക​ളു​ടെ നി​ര്‍​ത്ത​ലാ​ക്കി​യ സ്റ്റോ​പ്പു​ക​ള്‍ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.