സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Wednesday, August 6, 2025 11:51 PM IST
എ​ട​ത്വ: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ യു​വ​തി​ക​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. എ​ട​ത്വ മ​രി​യാ​പു​രം തു​ണ്ടി​പ്പ​റ​മ്പി​ല്‍ റ്റി.​എ​ന്‍. മോ​ഹ​ന​ന്‍ (71) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​നപാ​ത​യി​ല്‍ കേ​ള​മം​ഗ​ലം മോ​ട്ട​ര്‍​ത​റ​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം.

ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പ​രു​മ​ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മോ​ഹ​ന​ന്‍ ഇ​ന്ന​ലെ രാ​വി​ലെ 10ന് ​മ​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു യു​വ​തി​ക​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റാ​ണ് മോ​ഹ​ന​നെ ഇ​ടി​ച്ചുവീ​ഴ്ത്തി​യ​ത്. ക​രി​ങ്ക​ല്ല് കോ​ണ്‍​ട്രാ​ക്ട​റാ​യ മോ​ഹ​ന​ന്‍ കേ​ള​മം​ഗ​ലം ഭാ​ഗ​ത്ത് ക​ല്ല് ഇ​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​താ​ണ്.

ക​ട​മാ​ട്, ക​രീ​ശേരി​ല്‍, ച​ന്ദ​ന​പ്പറ​മ്പ് കു​ടും​ബ​ക്കാ​വ് ശ്രീ​ദേ​വീ ക്ഷേ​ത്ര​ത്തി​ന്‍റെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും ക്ഷേ​ത്രം ശാ​ന്തി​യു​മാ​ണ്. എ​ട​ത്വ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ഉ​ഷ. പൊ​ടി​യാ​ടി പീ​ടി​ക​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: സു​ഭാ​ഷ്, സു​നി​ത. മ​രു​മ​ക്ക​ള്‍: സ​ജി, മ​ഞ്ജു.