എ​ന്‍​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന് 4.5 കോ​ടി​യു​ടെ ബ​ജ​റ്റ്
Sunday, August 3, 2025 11:45 PM IST
ചേ​ര്‍​ത്ത​ല: ജീ​വ​കാ​രു​ണ്യ​നി​ധി​ക്ക് മു​ന്‍​തൂ​ക്കം ന​ല്‍​കി​ക്കൊണ്ടു​ള്ള ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍റെ 4.5 കോ​ടി​യു​ടെ ബ​ജ​റ്റി​ന് അം​ഗീ​കാ​രം. യൂ​ണി​യ​ന്‍റെ 89-ാമ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ല്‍ യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി എ​സ്.​ ജ​യ​കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​പ്പ ബ​ജ​റ്റി​ല്‍ ഭ​വ​നനി​ര്‍​മാ​ണം, ചി​കി​ത്സാ​ധ​ന​സ​ഹാ​യം, വി​വാ​ഹ​ധ​ന​സ​ഹാ​യം, സാ​ന്ത്വ​ന​പ​ദ്ധ​തി, വാ​ര്‍​ധക്യ​കാ​ല പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി, ഭ​വ​നപ​ദ്ധ​തി എ​ന്നി​വ​യ്ക്കാ​യി 33,18,000 രൂ​പ​യും വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി ആ​റു​ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

എ​ന്‍​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗം പ്ര​ഫ.​ ഇ​ല​ഞ്ഞി​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​തി സെ​ന്‍​സ​സ് ഭാ​ര​ത​ത്തി​ന്‍റെ മ​തേ​ത​ര സ​ങ്ക​ല്പ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡന്‍റ് എ​സ്.​ മു​ര​ളീ​കൃ​ഷ്ണ​ന്‍ സ്വാ​ഗ​ത​വും എ​ന്‍​എ​സ്എ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു. ​ജ​യ​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.