ശ​വ​പ്പെ​ട്ടിസ​മ​രം ഫ​ലം ക​ണ്ടു ; താ​ത്കാ​ലിക പോ​ര്‍​ട്ട​ബി​ള്‍ ശ്മ​ശാ​ന​ത്തി​ന് പ​ച്ച​ക്കൊ​ടി
Thursday, July 31, 2025 11:43 PM IST
മാ​വേ​ലി​ക്ക​ര: ശ്മ​ശാ​നം സം​ബ​ന്ധി​ച്ച മാ​വേ​ലി​ക്ക​ര​യി​ലെ ഭൂ​ര​ഹി​ത​രു​ടെ ആ​ശ​ങ്ക​യ്ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ പോ​ര്‍​ട്ട​ബി​ള്‍ ഫ​ര്‍​ണ​സ് ക​രാ​ര്‍ ന​ല്‍​കി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. 29ന് ​ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ചേ​ര്‍​ന്ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം സ​പ്ലി​മെ​ന്‍ററി നി​ര്‍​ദേശ​മാ​യാ​ണ് കൗ​ണ്‍​സി​ലി​ല്‍ എ​ത്തി​യ​ത്.

നി​ര്‍​ദേശം വ​ന്ന​പാ​ടെ കൗ​ണ്‍​സി​ല്‍ ഒ​ന്നാ​കെ അ​തി​നെ പി​ന്തുണ​യ്ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ ഫ​ര്‍​ണ​സ് ഉ​പ​യോ​ഗി​ച്ച് ശ​വ​സം​സ്‌​കാ​രം ന​ട​ത്തു​ന്ന​വ​രി​ല്‍നി​ന്ന് താ​ത്പ​ര്യ​പ​ത്രം വാ​ങ്ങി അ​തി​ല്‍നി​ന്ന് തെര​ഞ്ഞെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ക​രാ​ര്‍ ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഐ​ക​കണ്ഠ്യേന ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു കൂ​ടാ​തെ ചി​താ​ഭ​സ്മം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും കൈ​ക്കൊ​ള്ളാ​നും നി​ര്‍​ദേശ​മു​ണ്ടാ​യി. ക​ഴി​ഞ്ഞദി​വ​സം സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും ന​ഗ​ര​വാ​സി​യു​മാ​യ യു.ആ​ര്‍.​ മ​നു പോ​ര്‍​ട്ട​ബി​ള്‍ ഫ​ര്‍​ണ​സ് സ്ഥാ​പി​ച്ച് ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ശ​വ​പ്പെ​ട്ടി​യി​ല്‍ കി​ട​ന്ന് ഏ​ക​ദി​ന നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍, ന​ഗ​ര​സ​ഭ വാ​ത​ക ശ്മ​ശാ​നം പി​ഡബ്ല്യുഡി മെ​ക്ക​ാ നി​ക്ക​ല്‍ വി​ഭാ​ഗം ഇ​ന്ന​ലെ വ​ന്ന് പ​രി​ശോ​ധി​ച്ചി​രു​ന്നു. വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഡി​പി​സി മേയ് അ​വ​സാ​നം പ​ദ്ധ​തി​ക്കാ​യി പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും അ​തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, അ​നു​വ​ദി​ച്ച തു​ക പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​കു​ന്ന​ത്.

വാ​ത​ക ശ്മ​ശാ​നം പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക​ണ​മെ​ങ്കി​ല്‍ ഇ​നി​യും തു​ക വ​ക​യി​രു​ത്തേ​ണ്ടിവ​രും. നി​ല​വി​ല്‍ 2016ല്‍ 3,20,000 ​രൂ​പ ശ്മ​ശാ​നം പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​ന്‍ ചെ​ല​വ​ഴി​ച്ചി​രു​ന്നു. ഇ​ത് ഓ​ഡി​റ്റ് ഒ​ബ്ജ​ക്ഷ​ന്‍ ആ​വുകയും വാ​ത​ക ശ്മ​ശാ​ന​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യി​രി​ക്കു​ക​യുമാണ്. നി​ല​വി​ല്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​റം, എ​ന്‍​എ​സ്എ​സ് 78-ാം ന​മ്പ​ര്‍ ക​ര​യോ​ഗം എ​ന്നി​വ​രും ന​ഗ​ര​സ​ഭ​യ്ക്ക് നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു.