ഗവ. എൽപി സ്കൂ​ളിന്‍റെ​ മ​തി​ൽ ഇ​ടി​ഞ്ഞുവീ​ണു
Tuesday, July 29, 2025 12:22 AM IST
മാ​ന്നാ​ർ: ക​ന​ത്ത മ​ഴ​യി​ൽ സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞുവീ​ണു. ചെ​ന്നി​ത്ത​ല വെ​ട്ട​ത്തു​വി​ള ഗ​വ.​ എ​ൽ​പി സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ലാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. 30 വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ പ​ഴ​ക്ക​മു​ള്ള മ​തി​ൽ പൂ​ർ​ണ​മാ​യും റോ​ഡി​ലേ​ക്ക് നി​ലം​പ​തി​ച്ചു.

കാ​ല​പ്പഴ​ക്കം ചെ​ന്ന മ​തി​ലി​ന്‍റെ അ​ടി​ത്ത​റ​യ്ക്ക് കാ​ര്യ​മാ​യ ബ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല. സ്കൂ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​നി​ന്നു ള്ളവ​ർ അ​ന​ധി​കൃ​ത​മാ​യി മ​തി​ൽ​ചാ​ടി സ്കൂ​ൾ പ​രി​സ​ര​ത്ത് ക​യ​റു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി നാ​ലു വ​ർ​ഷം മു​ൻ​പ് പ​ഴ​യ മ​തി​ലി​ന് മു​ക​ളി​ൽ നാ​ലു​വ​രി​യി​ൽ പു​തി​യ സി​മ​ന്‍റ് ഇ​ഷ്ടി​ക ഉ​പ​യോ​ഗി​ച്ച് ഉ​യ​രം കൂ​ട്ടി​യി​രു​ന്നു.

ഭാ​ര​മു​ള്ള ഇ​ഷ്ടി​ക ഉ​പ​യോ​ഗി​ച്ച് ഉ​യ​രം കൂ​ട്ടി​യ​തും മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ഴാ​ൻ കാ​ര​ണ​മാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. സ്കൂ​ൾ അ​വ​ധി ആ​യ​തി​നാ​ലും ഈ ​സ​മ​യം റോ​ഡി​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​തുകൊണ്ടും വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി.

സ്കൂ​ളി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​
ക്കൊ​ളു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് അ​ടി​യ​ന്ത​ര യോ​ഗം ചേ​രു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ ജി. ​ജ​യ​ദേ​വ് പ​റ​ഞ്ഞു.