ഗ്രാ​ന്‍​ഡ് പേ​രന്‍റ്സി​ന് ആ​ദ​ര​വു​മാ​യി എ​ട​ത്വ പ​ള്ളി
Sunday, July 27, 2025 11:25 PM IST
എ​ട​ത്വ: സെന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഗ്രാ​ന്‍​ഡ് പേ​ര​ന്‍റ്സ് ഡേ ​ആ​ഘോ​ഷം ന​ട​ത്തി. 70 വ​യ​സ് പൂ​ര്‍​ത്തി​യാ​യ ഗ്രാ​ന്‍​ഡ് പേ​ര​ന്‍റ്സി​നും 85 വ​യ​സിനു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള മാ​താ​പി​താ​ക്ക​ള്‍​ക്കും പ്ര​ത്യേ​ക ആ​ദ​ര​മാ​ണ് ന​ല്‍​കി​യ​ത്.

അ​ഞ്ഞൂ​റി​ല​ധി​കം ഗ്രാ​ന്‍​ഡ് പേ​രന്‍റ്സ് ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങാ​നാ​യി പ​ള്ളി​യി​ലേ​ക്കെത്തി. ആ​ര്‍​ച്ച്ബി​ഷ​പ് എമിരിറ്റസ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണവും ഗ്രാ​ന്‍റ് പേ​ര​ന്‍റ്സി​നെ ആ​ദ​രി​ക്കലും നടത്തി. വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഏ​ലി​യാ​സ് ക​രി​ങ്ക​ണ്ട​ത്തി​ല്‍, ഫാ. ​കു​ര്യ​ന്‍ പു​ത്ത​ന്‍​പു​ര, ഫാ. ​തോ​മ​സ് കാ​ര​ക്കാ​ട്, ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ല്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ ടോ​മി​ച്ച​ന്‍ പ​റ​പ്പ​ള്ളി, വി​ന്‍​സ​ന്‍റ് പ​ഴ​യ​റ്റി​ല്‍, ജയിം​സ് ക​ള​ത്തൂ​ര്‍, പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​സി പ​റ​ത്ത​റ, കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍​സി മു​ണ്ട​കം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.