കി​ണ​ർ ഇ​ടി​ഞ്ഞുതാ​ഴ്ന്നു
Sunday, July 27, 2025 5:49 AM IST
ചാ​രും​മൂ​ട്: കഴിഞ്ഞദിവസത്തെ ശ​ക്ത​മാ​യ മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. വ​ള്ളി​കു​ന്നം ഏ​ഴാം വാ​ർ​ഡി​ൽ കാ​ഞ്ഞി​ര​ത്തും​മൂ​ട് ശ്രീ​വ​ത്സ​ത്തി​ൽ ഷ​ൺ​മു​ഖ​ന്‍റെ വീ​ട്ടി​ലെ കി​ണ​റാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കി​ണ​ർ സ​മ​നി​ര​പ്പി​ൽ​നി​ന്നു പ​ത്ത​ടി​യോ​ളം താ​ഴ്ച്ച​യി​ലേ​ക്ക് ഇ​ടി​ഞ്ഞു താ​ഴ്ന്ന​താ​യി ക​ണ്ട​ത്. വെ​ള്ളം എ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മോ​ട്ടോ​ർ സ​ഹി​ത​മാ​ണ് താ​ഴ്ന്നു​പോ​യ​ത്. കി​ണ​റി​ന് മു​പ്പ​തുവ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്.