എ.​എ​ൻ.​ ഷം​സീ​ർ വി.​എ​സിന്‍റെ വ​സ​തി​യി​ലെ​ത്തി
Sunday, July 27, 2025 5:49 AM IST
അ​മ്പ​ല​പ്പു​ഴ: നി​യ​മസ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ വി.​എ​സ്.​ അ​ച്യുതാ​ന​ന്ദ​ന്‍റെ വ​സ​തി​യി​ലെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​റ​വൂ​രി​ലെ വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ൽ സ്പീ​ക്ക​റെ​ത്തി​യ​ത്. വീ​ട്ടി​ലെ​ത്തി​യ സ്പീ​ക്ക​ർ വി.എ​സി​ന്‍റെ മ​ക​ൻ അ​രു​ൺ​കു​മാ​റി​നെ​യും മ​റ്റ് ബ​ന്ധു​ക്ക​ളെ​യും ക​ണ്ട് അ​നു​ശോ​ച​ന​മ​റി​യി​ച്ചു. എ​ച്ച്. സ​ലാം എം​എ​ൽഎ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തേ സം​സ്കാ​രദി​വ​സം വ​സ​തി​യി​ലും വ​ലി​യ ചു​ടു​കാ​ട്ടി​ലും സ്പീ​ക്ക​ർ എ​ത്തി​യി​രു​ന്നു.