ജി​ല്ലാക്കോട​തി​പ്പാ​ലം പു​ന​ര്‍​നി​ര്‍​മാ​ണം; മാ​റ്റി​വച്ച ട്ര​യ​ല്‍ റ​ണ്‍ 29നും 30നും
Sunday, July 27, 2025 11:25 PM IST
ആലപ്പു​ഴ: ജി​ല്ലാക്കോട​തി​പ്പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​റ്റി​വ​ച്ച ട്ര​യ​ല്‍ റ​ണ്‍ നാളെ മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് കെ​ആ​ര്‍​എ​ഫ്ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു. ഗ​താ​ഗ​തനി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യു​ള്ള ട്ര​യ​ല്‍ റ​ണ്‍ നാളെ യും 30നും ന​ട​ക്കും.

ത​ണ്ണീ​ര്‍​മു​ക്ക​ത്തുനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍

ആ​ല​പ്പു​ഴ ത​ണ്ണീ​ര്‍​മു​ക്കം റോ​ഡി​ല്‍ ത​ണ്ണീ​ര്‍​മു​ക്കം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ടൗ​ണി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും സ്വ​കാ​ര്യബ​സു​ക​ളും കൈ​ചൂ​ണ്ടി മു​ക്കി​ല്‍​നി​ന്നു വ​ല​തു തി​രി​ഞ്ഞ് കൊ​മ്മാ​ടി പാ​ല​ത്തി​ന്‍റെ കി​ഴ​ക്കേ​ക്ക​ര​യി​ല്‍ എ​എ​സ് ക​നാ​ല്‍ ഈ​സ്റ്റ് ബാ​ങ്ക് റോ​ഡി​ല്‍ കൂ​ടി വ​ഴി​ച്ചേ​രി പാ​ലം ക​യ​റി വ​ഴി​ച്ചേ​രി മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍​നി​ന്നു ഇ​ട​ത് തി​രി​ഞ്ഞ് പി​ച്ചു​അ​യ്യ​ര്‍ എ​വി​ജെ ജം​ഗ്ഷ​ന്‍ വ​ഴി പ​ഴ​വ​ങ്ങാ​ടി ജം​ഗ്ഷ​നി​ല്‍നി​ന്നും ഇ​ട​തുതി​രി​ഞ്ഞ് ഔ​ട്ട് പോ​സ്റ്റ് വ​ഴി ബ​സ് സ്റ്റാ​ൻഡിലേ​ക്കു പോ​കാ​വു​ന്ന​താ​ണ്.

ത​ണ്ണീ​ര്‍​മു​ക്ക​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍

ആ​ല​പ്പു​ഴ​നി​ന്നു ത​ണ്ണീ​ര്‍​മു​ക്കം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന കെ​എ​സ്ആ​ര്‍ടിസി, സ്വ​കാ​ര്യബ​സു​ക​ള്‍ ചു​ങ്കം, ക​ല്ലു​പാ​ലം റോ​ഡി​ന്‍റെ വ​ട​ക്കേ അ​പ്രോ​ച്ച് വ​ഴി കൊ​മേ​ഴ്സ്യ​ല്‍ ക​നാ​ല്‍ നോ​ര്‍​ത്ത് ബാ​ങ്ക് റോ​ഡി​ല്‍ കൂ​ടി ഇ​രു​മ്പു പാ​ല​ത്തി​ല്‍​നി​ന്നു വ​ല​തുതി​രി​ഞ്ഞ് വൈ​എം​സി​എ പാ​ലം വ​ഴി എഎ​സ് ക​നാ​ല്‍ ഈ​സ്റ്റ് ബാ​ങ്ക് റോ​ഡ് വ​ഴി കൈ​ചൂ​ണ്ടി മു​ക്കി​ലെ​ത്തി ഇ​ട​തു​തി​രി​ഞ്ഞു പോ​കേ​ണ്ട​താ​ണ്.
തെ​ക്കു​നി​ന്നു വ​രു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ള്‍ ഇ​രു​മ്പുപാ​ലം വ​ഴി വൈഎംസി​എ വ​ഴി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി പോ​കേ​ണ്ട​താ​ണ്.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തുനി​ന്നു വ​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി, പ്രൈ​വ​റ്റ് ബ​സു​ക​ള്‍ ടൗ​ണി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വ​ഴി​ച്ചേ​രി പാ​ലം ക​യ​റി വ​ഴി​ച്ചേ​രി മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍​നി​ന്ന് ഇ​ട​തു തി​രി​ഞ്ഞ് പി​ച്ചു​ അ​യ്യ​ര്‍ എ.​വി.​ജെ ജം​ഗ്ഷ​ന്‍വ​ഴി പ​ഴ​വ​ങ്ങാ​ടി ജം​ഗ്ഷ​നി​ല്‍​നി​ന്ന് ഇ​ട​തുതി​രി​ഞ്ഞ് ഔ​ട്ട് പോ​സ്റ്റ് വ​ഴി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്കു പോ​കാ​വു​ന്ന​താ​ണ്.

ആ​ല​പ്പു​ഴ​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ചു​ങ്കം ക​ല്ലു​പാ​ലം റോ​ഡി​ന്‍റെ വ​ട​ക്കേ അ​പ്രോ​ച്ച് വ​ഴി കൊ​മേ​ഴ്സ്യ​ല്‍ ക​നാ​ല്‍ നോ​ര്‍​ത്ത് ബാ​ങ്ക് റോ​ഡി​ല്‍ കൂ​ടി ഇ​രു​മ്പു പാ​ല​ത്തി​ല്‍​നി​ന്ന് വ​ല​തു തി​രി​ഞ്ഞ് വൈ​എം​സി​എ ജം​ഗ്ഷ​നി​ല്‍​നി​ന്ന് ഇ​ട​തു​തി​രി​ഞ്ഞ് പോ​കേ​ണ്ട​താ​ണ്.

പു​ന്ന​മ​ട ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന/​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ഔ​ട്ട്പോ​സ്റ്റി​നു കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള ഡീ​വി​യേ​ഷ​ന്‍ റോ​ഡ് വ​ഴി പു​ന്ന​മ​ട ഭാ​ഗ​ത്തേ​ക്കും പു​ന്ന​മ​ട​യി​ല്‍​നി​ന്നു തി​രി​ച്ചു​വ​രു​ന്ന വാ​ഹ​നങ്ങള്‍ ഡീ​വി​യേ​ഷ​ന്‍ റോ​ഡ് വ​ഴി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡ് വ​ഴി ചു​ങ്കം, ക​ല്ലു​പാ​ലം റോ​ഡി​ന്‍റെ വ​ട​ക്കേ അ​പ്രോ​ച്ച് വ​ഴി ക​ല്ലു​പാ​ലം വ​ഴി പോ​കാ​വു​ന്ന​താ​ണ്. ഭാ​രം കു​റ​ഞ്ഞ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ന​ഗ​ര​ച​ത്വ​രം വ​ഴി മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭാ​ഗ​ത്തേ​ക്കും കോ​ട​തി ഭാ​ഗ​ത്തേ​ക്കും പോ​കാ​വു​ന്ന​താ​ണ്.