ആ​റാ​ട്ടു​പു​ഴ​യി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; പെ​രു​മ്പ​ള്ളി​യി​ൽ വീ​ട് ത​ക​ർ​ന്നു
Sunday, July 27, 2025 5:49 AM IST
ഹരിപ്പാ​ട്:​ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ തീ​ര​വാ​സി​ക​ളു​ടെ ജീ​വി​തം വീ​ണ്ടും ദു​ഃസ​ഹ​മാ​യി. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ പെ​രു​മ്പ​ള്ളി​യി​ൽ വീ​ട് ത​ക​ർ​ന്നു. തീ​ര​സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ നാ​ലു മ​ണി​ക്കൂ​റോ​ളം റോ​ഡ് ഉ​പ​രോ​ധി​ച്ചു.

​പ്ര​ക്ഷു​ബ്ധ​മാ​യ ക​ട​ൽ ഭീ​തിവി​ത​യ്ക്കു​ക​യാ​ണ്. ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​ഴീ​ക്ക​ൽ പെ​രു​മ്പ​ള്ളി, കാ​ർ​ത്തി​ക ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മണം ദു​രി​തം​വി​ത​ച്ചു. പെ​രു​മ്പ​ള്ളി പ​റ​ത്ത​റ​യി​ൽ കു​ഞ്ഞു​മോന്‍റെ വീ​ട് ത​ക​ർ​ന്നു.​ പി​ൻ​ഭാ​ഗ​ത്തെ ഭി​ത്തി ഭാ​ഗി​ക​മാ​യി ക​ട​ലെ​ടു​ത്തു. അ​ടി​ത്ത​റ​യു​ടെ അ​ടി​യി​ൽനി​ന്നും മ​ണ്ണ് ന​ഷ്ട​പ്പെ​ട്ടു. ഏ​തു നി​മി​ഷ​വും വീ​ട് നി​ലം പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.​ വീ​ട്ടി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ലേ​ക്ക് നീ​ക്കി.

ഭീ​ഷ​ണി ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ മു​ട​ക്കി മ​ണ​ൽ ചാ​ക്ക് അ​ടു​ക്കി​വച്ച് വീ​ട് സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന ശ്ര​മം ഫ​ലം ക​ണ്ടി​ല്ല.​ ഇ​വി​ടെ​ കൊ​ച്ചു​വീ​ട്ടി​ൽ ര​തീ​ഷി​ന്‍റെ വീ​ട് അ​പ​ക​ടഭീ​ഷ​ണി​യി​ലാ​ണ്.

തീ​ര​സം​ര​ക്ഷ​ണം​ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ തൃ​ക്കു​ന്ന​പ്പു​ഴ-വ​ലി​യ​ഴി​ക്ക​ൽ തീ​ര​ദേ​ശ റോ​ഡ് ഉ​പ​രോ​ധി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മട​ക്കം നൂ​റി​ല​ധി​കം പേ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.​ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും സ​മ​ര​ക്കാ​ർ പി​ന്മാ​റി​യി​ല്ല. കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി താ​ഹ​സി​ൽ​ദാ​ർമാ​രാ​യ ടി.​ സി​ന്ധു​മോ​ൾ, അ​മോ​ദ് എം. ​ദാ​സ്, അ​സി. വി​ല്ലേ​ജ് ഓ​ഫീ​സ​ർ ബി.​ ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.​ അ​പ​ക​ടഭീ​ഷ​ണി​യു​ള്ള വീ​ടു​ക​ൾ ജി​യോ ബാ​ഗ് അ​ടു​ക്കി താ​ത്കാലി​ക സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് 20 ലോ​ഡ് മ​ണ​ൽ എ​ത്തിക്കു​മെ​ന്ന് ഉ​റ​പ്പുന​ൽ​കി.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ക​ളക്ട​റേ​റ്റി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഇ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രു​ടെ പ്ര​തി​നി​ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും റ​വ​ന്യു അ​ധി​കൃ​തർ സ​മ​ര​ക്കാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി.​ തു​ട​ർ​ന്ന് ഏ​ഴ​ര​യോ​ടെ റോ​ഡ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു. ബ​സു​ക​ൾ അ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഉ​പ​രോ​ധം മൂ​ലം റോ​ഡി​ൽ കു​ടു​ങ്ങി​യ​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി.