വി ​ഗാ​ർ​ഡ് -സ​ഹൃ​ദ​യ 3ഡി ​പ്രി​ന്‍റിം​ഗ് പ​രി​ശീ​ല​ന​ത്തി​നു തു​ട​ക്ക​ം
Tuesday, July 29, 2025 11:45 PM IST
തു​റ​വൂ​ർ: എ​റ​ണാ​കു​ളം-അ​ങ്ക​മാ​ലി അ​തി​രൂ​പ​താ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ, ന്യൂ​റോ ഡൈ​വ​ർ​ജന്‍റായ വ്യ​ക്തി​ക​ൾ​ക്ക് ഐ​ടി പ​രി​ശീ​ല​നം ന​ൽ​കി തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന ഇൻക്ലൂ​സി​സ് ഓ​ർ​ഗ് ഫൗ​ണ്ടേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 3ഡി ​പ്രി​ന്‍റിം​ഗ് പ​രി​ശീ​ല​ന​ത്തി​നു തു​ട​ക്ക​മാ​യി. തു​റ​വൂ​ർ സാ​ൻ​ജോ സ​ദ​ൻ, ഇൻക്ലൂ​സി​സ് ഐ​ടി സ്‌​കി​ല്ലിം​ഗ് സെന്‍ററി​ൽ സ​ഹൃ​ദ​യ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ളു​ത്തു​വെ​ള്ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ദ​ലീ​മ ജോ​ജോ എം​എ​ൽ​എ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കെ- ഡി​സ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റോ​ബി​ൻ ടോ​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ശ​ശി​ക​ല കെ.എ​സ്, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റോ​സ് മേ​രി, സ്പെ​ഷൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ് ജോ​ർ​ജ്, സി​സ്റ്റ​ർ സ്റ്റാ​ർ​ലി, പിടിഎ ​പ്ര​സി​ഡന്‍റ് അ​നു ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.