ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി ട്രാ​ൻ​സ്ഫോ​ർമ​ർ
Tuesday, July 29, 2025 12:22 AM IST
അ​മ്പ​ല​പ്പു​ഴ: അ​പ​ക​ട​ക​ര​മാ​യി റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർമ​ർ ജ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​കുന്നു. വ​ണ്ടാ​നം മു​ക്ക​യി​ൽ ആ​റ്റു​തീ​രം റോ​ഡി​ന​രി​കി​ലാ​ണ് അ​പ​ക​ടഭീ​ഷ​ണി​യി​ൽ ട്രാ​ൻ​സ്ഫോ​ർമ​ർ സ്ഥി​തി ചെ​യ്യു​ന്ന​ത്. നാ​ലു​പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മോ​ട്ടോ​ർ ത​റ​യ്ക്കു സ​മീ​പ​മാ​ണ് ട്രാ​ൻ​സ്ഫോർ​മ​ർ നി​ൽ​ക്കു​ന്ന​ത്.

വീ​തികൂ​ട്ടി റോ​ഡ് പു​ന​ർനി​ർ​മി​ച്ച​തോ​ടെ​യാ​ണ് ട്രാ​ൻ​സ്ഫോ​ർമ​ർ റോ​ഡി​ന​രി​കി​ലാ​യ​ത്. ഇ​പ്പോ​ൾ റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് ട്രാ​ൻ​സ്ഫോ​ർമ​ർ നി​ൽ​ക്കു​ന്ന​ത്.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രു​മാ​ണ് ഇ​തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത്. എ​ന്നി​ട്ടും ട്രാ​ൻ​സ്ഫോർ​മ​ർ മാ​റ്റിസ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാറാ​യി​ട്ടി​ല്ല. റോ​ഡു നി​ർ​മാ​ണ​മേ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​നാ​ണ് ട്രാ​ൻ​സ്ഫോ​ർമ​ർ മാ​റ്റിസ്ഥാ​പി​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ഈ ​ട്രാ​ൻ​സ് ഫോർ​മ​റി​ന് യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​മൊ​രു​ക്കാ​ത്ത​തും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും ട്രാ​ൻ​സ്ഫോർ​മ​ർ മാ​റ്റി സ്ഥാ​പി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​തി​ലൂ​ടെ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് നാ​ട്ടു​കാ​ർ യാ​ത്ര ചെ​യ്യു​ന്ന​ത്.