മൊ​ബൈ​ല്‍ ന​ല്‍​കിയില്ല; വി​ദ്യാ​ര്‍​ഥി തൂ​ങ്ങി​മ​രി​ച്ചു
Tuesday, July 29, 2025 12:22 AM IST
എ​ട​ത്വ: ഗെ​യിം ക​ളി​ക്കാ​ന്‍ മൊ​ബൈ​ല്‍ ന​ല്‍​കാ​ത്ത​തി​നെത്തുട​ര്‍​ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി തൂ​ങ്ങി​മ​രി​ച്ചു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡ് മാ​ണ​ത്താ​റ ഇ​ല്ല​ത്തു​പ​റ​മ്പ് മോ​ഹ​ന്‍​ലാ​ല്‍-അ​നി​ത ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ന്‍ ആ​ദി​ത്യ​ന്‍ (13) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എട്ടോടെ ഗെ​യിം ക​ളി​ക്കു​ന്ന​തി​നാ​യി അ​മ്മ​യോ​ട് മൊ​ബൈ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ല​ഭി​ക്കാ​ത്ത​തി​നെത്തുട​ര്‍​ന്ന് പി​ണ​ങ്ങി വീ​ട്ടി​ലെ മു​റി​യി​ല്‍ ക​യ​റി തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പി​താ​വ് രാ​വി​ലെ പ​ണി​ക്കു പോ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ മാ​താ​വ് അ​നി​ത​യും സ​ഹോ​ദ​ര​ന്‍ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ആ​ദി​ഷ്യ​നു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഏ​റെ നേ​ര​മാ​യി​ട്ടും മ​ക​നെ കാ​ണാ​ത്ത​തി​നെത്തുട​ര്‍​ന്ന് വാ​തി​ലി​ല്‍ മു​ട്ടിവി​ളി​ച്ചി​ട്ടും തു​റ​ന്നി​ല്ല. മാ​താ​വി​ന്‍റെ അ​ല​ര്‍​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ വാ​തി​ല്‍ ച​വി​ട്ടിപ്പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന​പ്പോ​ള്‍ ആ​ദി​ത്യ​ന്‍ ഷാ​ള്‍ ക​ഴു​ത്തി​ല്‍ കെ​ട്ടി ഫാ​നി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. മാ​ന്നാ​ര്‍ നാ​യ​ര്‍ സ​മാ​ജം സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് മ​രി​ച്ച ആ​ദി​ത്യ​ന്‍. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.