മു​ട്ടാ​ര്‍ സെ​ന്‍​ട്ര​ല്‍ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​തപ​രി​ഹാ​രം കാ​ണും: എം​എ​ല്‍​എ
Tuesday, July 29, 2025 11:45 PM IST
എട​ത്വ: മു​ട്ടാ​ര്‍ സെ​ന്‍​ട്ര​ല്‍ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​തപ​രി​ഹാ​രം കാ​ണു​മെ​ന്ന് തോ​മ​സ് കെ ​തോ​മ​സ് എം​എ​ല്‍​എ പ​റ​ഞ്ഞു. നി​ര​ന്ത​ര​മാ​യി റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നാ​യി റ​ണ്ണിം​ഗ് കോ​ണ്‍​ട്രാ​ക്ട് പ​ദ്ധ​തി, ന​വ കേ​ര​ള പ​ദ്ധ​തി എ​ന്നി​വ​യി​ല്‍ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മാ​യും സ​ഹൃ​ദ​യ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ദീ​പ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​മാ​കും പു​ന​ര്‍നി​ര്‍​മിക്കു​ക. മാ​മ്പു​ഴ​ക്ക​രി മു​ത​ല്‍ ക​ള​ങ്ങ​ര വ​രെ​യു​ള്ള റോ​ഡി​ല്‍ താ​ത്കാ​ലി​ക​മാ​യി യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം ക​രാ​ര്‍ ക​മ്പ​നിക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്.

വീ​യ​പു​രം -മു​ള​യ്ക്കാംതു​രു​ത്തി റോ​ഡി​ന്‍റെ നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് താ​ത്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. മു​ള​യ്ക്കാംതുരുത്തി, വാ​ല​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ഈ ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ള്ള​താ​യും എം​എ​ല്‍​എ അ​റി​യി​ച്ചു.

മി​ത്ര​ക്ക​രി-​നെ​ല്ലാ​നി​ക്ക​ല്‍ വാ​ട​പ്പ​റ​മ്പ് ക​ലി​ങ്ക് റോ​ഡി​ന്‍റെ പു​ന​ര്‍ നി​ര്‍​മാണ​ത്തി​നാ​യി 1.10 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​ര്‍​ക്കാ​രി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു ണ്ട്. ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മു​ഖേ​നെ​യാ​കും റോ​ഡ് പു​ന​ര്‍ നി​ര്‍​മിക്കു​ക. സ​മ​ഗ്ര കു​ട്ട​നാ​ട് കു​ടിവെ​ള്ള പ​ദ്ധ​തി​യു​ടെ പാ​ക്കേ​ജ് മൂ​ന്നി​ലാ​ണ് മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്ത് ഉ​ള്‍​പ്പെ​ടു​ന്ന​ത്. 3.50 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം സം​ഭ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ഓ​വ​ര്‍​ഹെ​ഡ് ടാ​ങ്ക് നി​ര്‍​മാണ​ത്തി​നും 36.15 കി​.മി. ദൈ​ര്‍​ഘ്യ​മു​ള്ള പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃത്തി​യു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യതായും എം എൽഎ പറഞ്ഞു.